Advertisment

സോളാർ ബിസിനസ്സിൽ താൽപ്പര്യമുണ്ടോ ? എങ്കില്‍ അവസരവുമുണ്ട്

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

നിങ്ങൾക്കായി നല്ലൊരവസരമാണ് കൈവന്നിരിക്കുന്നത്. കേന്ദ്രസർക്കാർ സ്ഥാപനമായ Niesbud ( National Institute for Entrepreneurship and Small Business Development), Entrepreneurship Development പ്രോഗ്രാം (EDP) ന്റെ അധീനതയിൽ രണ്ടുദിവസത്തെ ട്രെയിനിംഗ് കോഴ്‌സ് നൽകുന്നു.

Advertisment

ഈ ട്രെയിനിങ്ങിൽ സോളാർ ബിസ്സിനസ്സ് തുടങ്ങേണ്ട വിധം, സോളാർ സിസ്റ്റം ഡിസൈനും ഇൻസ്റ്റാലേഷനും, റോ മെറ്റീരിയൽ വാങ്ങുന്നതും അതിന്റെ വിലനിലവാരവും,ലോഡ് കാൽക്കുലേഷൻ,സോളാർ എനർജിയിൽ സർക്കാരിന്റെ സഹായങ്ങളും പോളിസിയും,സോളാർ എനർജിയുടെ ബിസിനസ്സ് അവസരങ്ങൾ എന്നിവയിൽ വിശദമായ ട്രെയിനിംഗ് ആണ് നൽകുന്നത്.

publive-image

ട്രെയിനിംഗിനു താൽപ്പര്യമുള്ളവർ ഈ ലിങ്കിൽ പോയി അപേക്ഷ നൽകാവുന്നതാണ്.

https://docs.google.com/forms/d/e/1FAIpQLSe2hbXX5bApzXv7cyYF9PC0ylUZdoWvtbdvhLwMQGN .

7000 രൂപയും അതിന്റെ GST യുമാണ് ട്രെയിനിംഗ് ഫീസ്.

ട്രെയിനിങ് സ്ഥലം നോയിഡ ( UP ) യിലാണ്. ഈ മാസം അതായത് ഡിസംബർ 15 നും 16 നുമാണ് ആദ്യ ട്രെയിനിങ്.

ട്രെയിനിങ്ങിനുശേഷം ആർക്കും സോളാർ ബിസ്സിനസ്സ് തുടങ്ങാവുന്നതാണ്. രാജ്യത്തെ പ്രമുഖ സോളാർ കമ്പനികളുടെ (Sukam ,Relay ,Amplus etc ) ഫ്രഞ്ചൈസി 1 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ ചിലവിൽ എടുക്കാൻ കഴിയും.മറ്റുള്ള കമ്പനികളുടെ സോളാർ പ്രോഡക്റ്റുകൾ വാങ്ങുകയും വിൽക്കുകയും മെയിന്റനൻസ് ചെയ്യുകയും സാദ്ധ്യവുമാണ്.

publive-image

ഈ ഫീൽഡിൽ വരുംകാലങ്ങളിൽ ജോലിസാദ്ധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് സർട്ടിഫിക്കറ്റ് കോഴ്‌സ് ചെയ്യുന്നവർക്ക് സോളാർ കമ്പനികളിൽ ജോലിസാദ്ധ്യതയും കൂടുതലാണ്.

2022 ആകുമ്പോഴേക്കും രാജ്യത്ത് 20 ആയിരം മെഗാവാട്ട് സോളാർ എനർജി ഉൽപ്പാദനം എന്ന മുൻകാല ലക്‌ഷ്യം സർക്കാർ ക്യാൻസൽ ചെയ്യുകയും 1 ലക്ഷം മെഗാവാട്ട് എന്ന പുതിയ ലക്‌ഷ്യം ടാർജറ്റായി എടുത്ത് മുന്നേറുകയുമാണ്. അതിനാൽ സോളാർ ഫീൽഡിൽ ബിസ്സിനസ്സിനും ജോബിനും ഉള്ള സാദ്ധ്യതകൾ ഏറെയാണ്.

Advertisment