Advertisment

രാജ്യതലസ്ഥാനത്ത് സ്ഥിതി വഷളാകുന്നതിന് സാക്ഷ്യം വഹിച്ചിട്ടും ആഭ്യന്തരമന്ത്രാലയം അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കാതിരുന്നത് എന്തുകൊണ്ട് ....അമിത് ഷാ ആഭ്യന്തര മന്ത്രി പദവി എത്രയും വേഗം രാജിവെക്കണന്ന് സോണിയഗാന്ധി

New Update

ന്യൂ ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷസോണിയ ഗാന്ധി രംഗത്ത്.

Advertisment

publive-image

രാജ്യതലസ്ഥാനത്ത് സ്ഥിതി വഷളാകുന്നതിന് സാക്ഷ്യം വഹിച്ചിട്ടും ആഭ്യന്തരമന്ത്രാലയം അര്‍ധസൈനിക വിഭാഗത്തെ വിന്യസിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും സോണിയ ഗാന്ധി ചോദിച്ചു.

ഡല്‍ഹി കലാപത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 22 കടന്നു. അമിത് ഷാ ആഭ്യന്തര മന്ത്രി പദവി എത്രയും വേഗം രാജിവെക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

അതേസമയം ഡല്‍ഹിയിലുണ്ടായ ആക്രമണങ്ങള്‍ ആസൂത്രിതമാണെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിലവിലെ സ്ഥിതിഗതികള്‍ വളരെ രൂക്ഷമാണെന്നും സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

sonia gandhi
Advertisment