Advertisment

അഴിമതിക്കേസില്‍ ജയിലിലടക്കപെട്ട സൗദി രാജകുമാരന്‍ അല്‍വാലീദ് തലാല്‍ ജയില്‍ മോചിതനായി

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

Advertisment

റിയാദ്: അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി ജയിലില്‍ കഴിഞ്ഞുവന്നിരുന്ന സൗദി അറേബ്യന്‍ രാജകുമാരന്‍ അല്‍വാലീദ് തലാല്‍ ജയില്‍ മോചിതനായി. രണ്ടു മാസത്തെ തടവിനു ശേഷമാണ് ശതകോടീശ്വരനായ രാജകുമാരനെ മോചിപ്പിച്ചത്.

അഴിമതി കേസുകളില്‍ നടത്തിവന്ന അന്വേഷണം പൂര്‍ത്തിയായ ഘട്ടത്തിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവരുടെ ജയില്‍ മോചന വാര്‍ത്ത സംബന്ധിച്ച് സൗധി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

രാജകുമാരന്‍ വീട്ടില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുണ്ട്. അന്തരിച്ച അബ്ദുള്ള രാജാവിന്റെ മകനായ അല്‍വാലീദ് ബിന്‍ തലാല്‍ ട്വിറ്റര്‍, ആപ്പിള്‍ തുടങ്ങിയ ബഹുരാഷ്ട്രക്കമ്പനികളില്‍ വന്‍തോതില്‍ നിക്ഷേപമുള്ളയാളാണ്.

കഴിഞ്ഞ നവംബറിലാണ് അല്‍വാലീദ് തലാലിനെ ജയിലിലാക്കിയത്. ഇദ്ദേഹത്തെ കൂടാതെ നിരവധി ഉദ്യോഗസ്ഥരും വ്യവസായികളും ജയിലിലായിരുന്നു.

റിയാദ് പ്രവിശ്യയിലെ മുന്‍ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ അബ്ദുള്ള രാജകുമാരന്‍, സൗദി റോയല്‍ കോടതിയുടെ മുന്‍ മേധാവി ഖാലിദ് അല്‍ തുവൈജ്രി, മുന്‍ ധനകാര്യമന്ത്രി ഇബ്രാഹിം അല്‍ അസ്സാഫ് എന്നിവരും വ്യവസായിയും സൗദി ബിന്‍ ലാദന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ബാകിര്‍ ബിന്‍ ലാദന്‍, എം.ബി.സി. ടെലിവിഷന്‍ ശൃംഖല ഉടമ അല്‍വാലീദ് അല്‍ ഇബ്രാഹിം, സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് മുന്‍ ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ മുല്‍ഹൈം എന്നിവരും ജയിലിലായവരില്‍ ഉള്‍പ്പെട്ടിരുന്നു.

saudi news
Advertisment