Advertisment

ഡര്‍ബന്‍ ടെസ്റ്റ്: ദക്ഷിണാഫ്രിക്ക തകര്‍ന്നു; ലങ്കയ്ക്ക് മികച്ച തുടക്കം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ഡര്‍ബന്‍: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 235ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ വിശ്വ ഫെര്‍ണാണ്ടോ, മൂന്ന് വിക്കറ്റ് നേടിയ കശുന്‍ രജിത എന്നിവരാണ് ആതിഥേയരെ തകര്‍ത്തത്. 80 റണ്‍സ് നേടിയ ക്വിന്റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക ഒന്നാം ദിനം സ്റ്റംമ്പെടുക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സെടുത്തിട്ടുണ്ട്.

ലാഹിരു തിരിമാനെയുടെ (0) വിക്കറ്റാണ് ശ്രീലങ്കയ്ക്ക് നഷ്ടമായത്. ദിമുത് കരുണാരത്‌നെ (28), ഒഷാഡ ഫെര്‍ണാഡോ (17) എന്നിവരാണ് ക്രീസില്‍. ഡെയ്ല്‍ സ്‌റ്റെയ്‌നിനാണ് വിക്കറ്റ്. നേരത്തെ ഡി കോക്കിന്റെ അര്‍ധ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് തരക്കേടില്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്. എയ്ഡന്‍ മാര്‍ക്രം (11), ഡീന്‍ എല്‍ഗാര്‍ (0), ഹാഷിം അംല (3), തെംബ ബവൂമ (47), ഫാപ് ഡു പ്ലെസിസ് (35), വെറോണ്‍ ഫിലാന്‍ഡര്‍ (4), കേശവ് മഹാരാജ് (29), കഗിസോ റബാദ (3), ഡേല്‍ സ്‌റ്റെയ്ന്‍ (15) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്മാര്‍. ഡുവാനെ ഒലിവര്‍ (0) പുറത്താവാതെ നിന്നു.

Advertisment