സ്പൈസ് ജെറ്റ് ആഭ്യന്തര സെക്ടറില്‍ 28 പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, April 24, 2019

മുംബൈ: സ്പൈസ് ജെറ്റ് ആഭ്യന്തര സെക്ടറില്‍ 28 പുതിയ വിമാന സര്‍വീസുകള്‍ ആരംഭിച്ചു. ചൊവ്വാഴ്ചയാണ് ഇക്കാര്യങ്ങള്‍ സ്പൈസ് ജെറ്റ് പുറത്തുവിട്ടത്. ജെറ്റ് എയര്‍വേസില്‍ നിന്നും പാട്ടത്തിനെടുത്ത വിമാനങ്ങളെയും കൂടി ഉള്‍പ്പെടുത്തിയാകും പുതിയ സര്‍വീസുകള്‍.

മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നുമാണ് പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത്. മുംബൈയില്‍ നിന്ന് അമൃത്സര്‍, മാംഗ്ലൂര്‍, കോയമ്പത്തൂര്‍ എന്നിവടങ്ങളിലേക്കും അവിടുന്ന് തിരിച്ചുമാണ് സര്‍വീസ്.

ഏപ്രില്‍ 26 മുതല്‍ പുതിയ സര്‍വീസുകള്‍ക്ക് തുടക്കമാകും. പതിനാല് വിമാനങ്ങള്‍ മുംബൈ കേന്ദ്രീകരിച്ചും എട്ട് വിമാനങ്ങള്‍ ഡല്‍ഹി കേന്ദ്രീകരിച്ചും സര്‍വീസ് ആരംഭിക്കും.

×