Advertisment

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം വൈകി നല്‍കുന്ന സ്‌പോണ്‍സര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മാന്‍പവര്‍ അതോറിറ്റി ; ശമ്പളം മുടക്കിയാല്‍ പിഴ ഈടാക്കും

New Update

കുവൈറ്റ് : കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം വൈകി നല്‍കുന്ന സ്‌പോണ്‍സര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മാന്‍പവര്‍ അതോറിറ്റി . തൊഴിലാളികള്‍ക്ക് ശമ്പളം മുടക്കിയാല്‍ സ്‌പോണ്‍സര്‍മാരില്‍ നിന്നും 10 കെഡി വീതം പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്.

Advertisment

publive-image

വീട്ടുജോലിക്കാരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ വിവിധ മാധ്യമങ്ങളില്‍ കൂടി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പ്രചരണം ആരംഭിച്ചിട്ടുണ്ട്. വീട്ടു ജോലിക്കാരുടെ ശമ്പളത്തില്‍ നിന്ന് ഒരു തുകയും കുറയ്ക്കാന്‍ സ്‌പോണ്‍സറിന് അവകാശമില്ലെന്ന് അധികൃതര്‍ സൂചിപ്പിക്കുന്നു.

കൂടാതെ വാര്‍ഷിക അവധിയ്ക്ക് പുറമെ സ്‌പോണ്‍സര്‍മാര്‍ക്ക് ആഴ്ച്ചകള്‍ തോറും അവധി അനുവദിക്കണമെന്നും നിര്‍ദേശമുണ്ട്.

kuwait kuwait latets
Advertisment