മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഹസിൻ ജഹാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗാർഹിക പീഡനത്തിന് കേസെടുത്തു. കൊൽക്കത്തയിലെ ലാൽ ബസാർ പൊലീസാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്.
മുഹമ്മദ് ഷമിക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന്‍ ഷമിയുടെ ഫേസ്ബുക്ക് ചാറ്റിെൻറ സ്ക്രീൻഷോട്ട് ഉൾപ്പടെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച് ഭാര്യ ഹസിൻ ജഹാൻ ആരോപിച്ചിരുന്നു. കൂടാതെ തന്നെ നിരന്തരമായി ഉപദ്രവിക്കുകയാണെന്നും ഭാര്യ പറഞ്ഞിരുന്നു.
പിന്നീട് കൂടുതല്‍ ആരോപനങ്ങലുമായി ഇവര്‍ രംഗത്തെത്തി. പാകിസ്താൻ യുവതിയായ അലിഷബായിൽ നിന്ന് ഷമി പണം വാങ്ങി ഇംഗ്ലണ്ട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായിയെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും മറ്റും ഇവര്‍ ആരോപിച്ചിരുന്നു.