Advertisment

പൊലീസ് ക്രൂരമായി മർദ്ദിച്ചതിനെ തുടര്‍ന്നാണ്‌ കുറ്റസമ്മതം നടത്തിയതെന്ന് ശ്രീശാന്ത്. ശ്രീശാന്തിന്റെ പെരുമാറ്റം മോശമായിരുന്നില്ലേയെന്നും കൂടുതൽ പണം കയ്യിൽ കരുതിയതെന്തിനെന്നും സുപ്രീംകോടതി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡൽഹി:  ഐപിഎൽ വാതുവയ്പു കേസുമായി ബന്ധപ്പെട്ട് 2013ൽ കുറ്റസമ്മതം നടത്തിയത് ഡൽഹി പൊലീസ് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്നാണെന്ന് മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് സുപ്രീംകോടതിയിൽ. വാതുവയ്പുകേസിൽ ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കിക്കിട്ടാനുള്ള ഹർജിയുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിന്റെ വെളിപ്പെടുത്തൽ‌.

Advertisment

publive-image

ജസ്റ്റിസ് അശോക് ഭൂഷൺ, കെ.എം. ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ശ്രീശാന്തിന്റെ ഹർജി പരിഗണിച്ചത്. ആജീവനാന്ത വിലക്ക് അഞ്ചു വർഷത്തെ വിലക്കാക്കി കുറയ്ക്കാൻ മാത്രമേ ശ്രീശാന്തിന് വാദിക്കാനാകൂവെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ശ്രീശാന്തിന്റെ പെരുമാറ്റം മോശമായിരുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ശ്രീശാന്ത് കൂടുതൽ പണം കയ്യിൽ കരുതിയത് എന്തിനായിരുന്നുവെന്നും വാദമധ്യേ കോടതി ചോദിച്ചു. ഇത് അനാഥാലയത്തിനു നൽകാനാണെന്നായിരുന്നു ശ്രീശാന്തിന്റെ അഭിഭാഷകന്റെ മറുപടി.

അധിക രേഖകൾക്കു മറുപടി നൽകാൻ കൂടുതൽ സമയം അനുവദിച്ച സുപ്രീംകോടതി, കേസ് രണ്ടാഴ്ചത്തേക്കു മാറ്റിവച്ചു.

Advertisment