Advertisment

ഹാര്‍ദികിന്റെയും രാഹുലിന്റെയും പരാമര്‍ശങ്ങള്‍ ഒട്ടും സ്വീകാര്യമല്ല. ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല - കൊഹ് ലി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയുടെയും കെ.എല്‍ രാഹുലിന്റെയും ചാറ്റ് ഷോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ തീര്‍ത്തും വ്യക്തിപരം മാത്രമാണെന്നും ടീമിന്റേതായി വ്യാഖ്യാനിക്കരുതെന്നും ക്യാപ്റ്റന്‍ വിരാട് കൊഹ് ലി. ഇരുവരുടെയും വാക്കുകളോടെ യോജിക്കാന്‍ സാധിക്കില്ലെന്നും കൊഹ് ലി പറഞ്ഞു.

Advertisment

publive-image

ടീമിനെ സംബന്ധിച്ച് ഇരുവരും നടത്തിയ പരാമര്‍ശങ്ങള്‍ ഒട്ടും സ്വീകാര്യമല്ല. പറഞ്ഞ കാര്യങ്ങളുടെ ഗൗരവം ഇരുവര്‍ക്കും ബോധ്യമായിട്ടുണ്ട്. ഇനി ഇത്തരം പരാമര്‍ശങ്ങള്‍ ഇവര്‍ ആവര്‍ത്തിക്കില്ലെന്നാണ് പ്രതീക്ഷ. ടീമെന്ന നിലയില്‍ ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന കാര്യം ഇരുവരെയും നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

അവര്‍ പറഞ്ഞ അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം മാത്രമാണെന്നും കൊഹ് ലി ചൂണ്ടിക്കാട്ടി. ഇരുവരെയും രണ്ടു മത്സരങ്ങളില്‍ നിന്ന് വിലക്കാന്‍ ബി.സി.സി.ഐ ഇടക്കാല ഭരണസമിതി (സി.ഒ.എ) തലവന്‍ വിനോദ് റായ് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ ബി.സി.സി.ഐയുടെ തീരുമാനത്തിന് കാക്കുകയാണെന്നും കൊഹ് ലി വ്യക്തമാക്കി.

സിഡ്‌നിയില്‍ ശനിയാഴ്ച നടക്കാനിരിക്കുന്ന ആദ്യ ഏകദിനത്തിനു മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment