Advertisment

മിതാലിക്ക് എപ്പോഴും ഒഴിഞ്ഞുമാറുന്ന പ്രകൃതമായതിനാൽ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാണ് - വിശദീകരണവുമായി രമേഷ് പൊവാർ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ട്വന്റി20 ലോകകപ്പിനു പിന്നാലെ ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ ഉടലെടുത്ത വിവാദങ്ങളിൽ ബിസിസിഐയ്ക്കു മുന്നിൽ വിശദീകരണവുമായി പരിശീലകൻ രമേഷ് പൊവാർ.

Advertisment

മിതാലി രാജും താനും തമ്മിൽ അകൽച്ചയുണ്ടെന്ന് പൊവാർ ബിസിസിഐ അധികൃതർക്കു മുന്നിൽ സമ്മതിച്ചു. എപ്പോഴും ഒഴിഞ്ഞുമാറുന്ന പ്രകൃതമായതിനാൽ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള വ്യക്തിയാണ് മിതാലിയെന്നും പൊവാർ ആരോപിച്ചു.

publive-image

ഇംഗ്ലണ്ടിനെതിരായ ലോക ട്വന്റി20 സെമി ഫൈനലിൽനിന്നു മിതാലിയെ ഒഴിവാക്കുകയും മൽസരത്തിൽ ഇന്ത്യ തോൽക്കുകയും ചെയ്ത സാഹചര്യത്തിൽ മിതാലി, ട്വന്റി20 ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, കോച്ച് രമേഷ് പൊവാർ എന്നിവരോട് ബിസിസിഐ പ്രത്യക വിശദീകരണം തേടിയിരുന്നു.

മിതാലിയുമായുള്ള ബന്ധം ഊഷ്മളമായിരുന്നില്ലെന്നു കൂടിക്കാഴ്ചയിൽ രമേഷ് പൊവാർ പറഞ്ഞതായി പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ബിസിസിഐ ഭാരവാഹി വ്യക്തമാക്കി.

അതേസമയം, മിതാലിയെ സെമി കളിച്ച ടീമിൽനിന്ന് ഒഴിവാക്കിയത് ക്രിക്കറ്റുമായി ബന്ധപ്പെട്ട കാരണങ്ങളുടെ പേരിൽ മാത്രമാണെന്നും പൊവാർ അവകാശപ്പെട്ടു. ടൂർണമെന്റിലെ മോശം സ്ട്രൈക്ക് റേറ്റാണ് മിതാലിയെ ടീമിൽനിന്ന് ഒഴിവാക്കാൻ കാരണമായി പൊവാർ ചൂണ്ടിക്കാട്ടിയത്.

ഈ സാഹചര്യത്തിൽ ശക്തരായ ഓസീസിനെതിരെ വിജയിച്ച ടീമിനെ സെമിയിൽ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും പൊവാർ ബിസിസിഐക്കു മുന്നിൽ വെളിപ്പെടുത്തി.

Advertisment