Advertisment

ലോക റെയിൽവേ വോളീബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കിരീടം

author-image
admin
Updated On
New Update

ലോക റെയിൽവേ വോളീബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കിരീടം. ഫൈനലിൽ ശക്തരായ ബലേ റോസിനെ ഒന്നിനെതിരെ 3 സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ റെയിൽവേ ടീം കിരീടം നിലനിർത്തിയത്.

Advertisment

publive-image

ബൾഗേറിയയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഫ്രാൻസ്, റഷ്യ, ജർമ്മനി, ചെക് റിപ്പബ്ലിക് തുടങ്ങിയ ശക്തമായ ടീമുകളെ പരാജയപ്പെടുത്തിയ ഇന്ത്യ ഒരു മത്സരത്തിൽ പോലും പരാജയപ്പെടാതെയാണ് സ്വർണമണിഞ്ഞത്. കഴിഞ്ഞ തവണയും ചാമ്പ്യൻമാരായ ഇന്ത്യ മികച്ച പോരാട്ടം നടത്തിയാണ് ലോക കിരീടം നിലനിർത്തിയത്.

publive-image

കണ്ണൂർ പൈസക്കരി സ്വദേശി മനു ജോസഫ് ആണ് ടീമിലെ ഏക മലയാളി താരം. മലയാളിയായ ജോതിഷ് ആണ് ടീമിന്റെ പരിശീലകൻ.

publive-image

 

Advertisment