Advertisment

വിവാഹം നടന്നത് തിരുപ്പതിയില്‍ അതീവ രഹസ്യമായി ; ഇനി അഭിനയിക്കേണ്ടി വന്നാല്‍ അത് ഭര്‍ത്താവിനൊപ്പം മാത്രം ; ശ്രീജാ ചന്ദ്രന്‍ പറയുന്നു

author-image
ഫിലിം ഡസ്ക്
New Update

മലയാളികള്‍ക്ക് പ്രത്യേകിച്ച് ആമുഖം ഒന്നും വേണ്ടാത്ത നടിയാണ് ശ്രീജാ ചന്ദ്രന്‍. സിനിമയെക്കാള്‍ അധികം സീരിയലിലൂടെയാണ് ശ്രീജ മലയാളി മനസില്‍ കൂടുകൂട്ടിയത്. മലയാളത്തിന് പുറമേ തമിഴിലും സജീവമായിരുന്നു ശ്രീജ. എന്നാല്‍ പതിയെ മലയാളം ഉപേക്ഷിച്ച് ശ്രീജ തമിഴിലേക്ക് പൂര്‍ണമായും മാറി.

Advertisment

publive-image

ഇപ്പോള്‍ തമിഴ് സീരിയലുകളില്‍ നിന്നും വിട്ടുനില്‍ക്കുന്ന ശ്രീജ തന്റെ ദാമ്പത്യത്തെകുറിച്ച് വെളിപ്പെടുത്തിയിരിക്കയാണ്. രഹസ്യമായിട്ടായിരുന്നു തന്റെ വിവാഹമെന്നും നടി വ്യക്തമാക്കി. ബാലചന്ദ്രമേനോൻ അവതരിപ്പിച്ച നടിയായിരുന്നു ശ്രീജ ചന്ദ്രൻ കൃഷ്ണ ഗോപാൽ കൃഷ്ണ എന്ന സിനിമയിൽ രാധയായിട്ടാണ് ശ്രീജ എത്തിയത്.

സഹോദരൻ സഹദേവൻ, വടക്കുംനാഥൻ, ഭാർഗവചരിതം എന്നിങ്ങനെ ഏതാനും സിനിമകൾ വേഷമിട്ട ശ്രീജ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയത് സീരിയലുകളിൽ കൂടിയാണ്.

കൂടെ അഭിനയിച്ച ആളെത്തന്നെയാണ് ശ്രീജ ഭർത്താവായി തിരഞ്ഞെടുത്തത്. വളരെ രഹസ്യമായിട്ടായിരുന്നു തങ്ങളുടെ വിവാഹം എന്നാണ് ശ്രീജ വെളിപ്പെടുത്തിയിരിക്കുന്നത്. തമിഴ് ടെലിവിഷൻ താരം സെന്തിലിന്റെ ഭാര്യയാണ്‌ ശ്രീജ ഇപ്പോൾ.

അഭിനയിക്കാൻ ഇനി ഇല്ലെന്ന തീരുമാനവും ശ്രീജ പങ്കുവെക്കുന്നു, അഥവാ അഭിനയിക്കേണ്ടി വന്നാൽ അത് ഭർത്താവിന്റെ കൂടെ മാത്രമായിരിക്കും. അതേസമയം ശ്രീജ ജീവിതത്തിൽ വന്നശേഷം എല്ലാകാര്യങ്ങള്കും മാറ്റം വന്നതായി ആണ് സെന്തിൽ പറയുന്നത്‌.

ഷൂട്ടിങ് ഒക്കെ കഴിഞ്ഞുവന്നാൽ മുഖത്തെ മേക് ആപ്പ് ഒക്കെ ശ്രീജ ആണ് മാറ്റിത്തരുന്നത്, ഞാൻ ഇന്ന് ഗ്ലാമർ ആയിട്ടുണ്ടെങ്കിൽ അതിന്റെ ക്രെഡിറ് എല്ലാം ശ്രീജയ്ക് ആണ്. തിരുപ്പതിയിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം . രഹസ്യമായി നടത്തിയ ചടങ്ങിൽ അടുത്ത സുഹൃത്തുക്കൾ മാത്രമാണ് പങ്കെടുത്തത്.

Advertisment