Advertisment

കൽപനയുടെ മകൾ ശ്രീമയി നായികയാകുന്നു; 'കിസ്സ' ജനുവരി പത്തിന് തുടങ്ങും

author-image
ഫിലിം ഡസ്ക്
New Update

പ്രശസ്ത ചലച്ചിത്ര താരം കൽപനയുടെ മകൾ ശ്രീമയി നായികയായി അഭിനയിക്കുന്ന ചിത്രമാണ് " കിസ്സ ". നവാഗതനായ മഹറൂഫ് മുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അനാർക്കലി മരിയ്ക്കാർ, ഹരികൃഷ്ണൻ, സുധീഷ്, ഇർഷാദ്, മേഘ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Advertisment

publive-image

മിറാക്കിൾ മൂവി മേക്കേഴ്സിന്റെ ബാനറിൽ അബ്ദുൾ ജലീൽ ലിംപസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സീനു സിദ്ധാര്‍ഥ് നിർവ്വഹിക്കുന്നു. വിഷ്ണു രവിയുടേതാണ് തിരക്കഥയും സംഭാഷണവും. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ഫോർ മ്യൂസിക് സംഗീതം പകരുന്നു.

പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് പറവൂർ,കല-എം കോയ,മേക്കപ്പ്-മനോജ് അങ്കമാലി,വസ്ത്രലാങ്കാരം-കുമാർ എടപ്പാൾ, സ്റ്റിൽസ്-ശ്രീജിത്ത് ചെട്ടിപ്പടി,പരസ്യ കല-ജിസ്സൺ പോൾ, എഡിറ്റർ-ജോൺകുട്ടി.

Advertisment