Advertisment

മീടു ആരോപണം: ലൈംഗിക അതിക്രമത്തിന് അര്‍ജുനെതിരെ കേസെടുത്തു

author-image
ഫിലിം ഡസ്ക്
New Update

Image result for arjun

Advertisment

ബം​ഗ​ളൂ​രു: തെ​ന്നി​ന്ത്യ​ൻ ന​ട​ൻ അ​ർ​ജു​നെ​തി​രേ ന​ടി ശ്രു​തി ഹ​രി​ഹ​ര​ന്‍റെ പ​രാ​തിയില്‍ പോ​ലീ​സ് അ​ർ​ജു​നെ​തി​രെ ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മം 354 (ലൈം​ഗി​ക ഉ​പ​ദ്ര​വം), 509 (സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള സം​സാ​രം, അം​ഗ​വി​ക്ഷേ​പം), 506 (ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ) വ​കു​പ്പു​ക​ൾ അ​നു​സ​രി​ച്ച് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ ന​ട​ന്ന മൂ​ന്നു സം​ഭ​വ​ങ്ങ​ളാ​ണ് ശ്രു​തി ഹ​രി​ഹ​ര​ൻ പ​രാ​തി​യി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന​ത്. 2015 ന​വം​ബ​റി​ൽ ഇ​രു​വ​രു​മൊ​ന്നി​ച്ചു​ള്ള വി​സ്മ​യ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ബംഗളുരു ഹെ​ബ്ബാ​ളി​ലെ ലൊ​ക്കേ​ഷ​നി​ൽ വ​ച്ചാ​ണ് അ​ർ​ജു​നി​ൽ നി​ന്ന് ആ​ദ്യ​മാ​യി മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യ​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

റി​ഹേ​ഴ്സ​ലി​ന്‍റെ സ​മ​യ​ത്ത് താ​രം അ​നു​വാ​ദ​മി​ല്ലാ​തെ ത​ന്‍റെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ച്ചെ​ന്നും ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നു​മാ​ണ് ശ്രു​തി​യു​ടെ ആ​രോ​പ​ണം. താ​നൊ​രു പു​തു​മു​ഖ ന​ടി​യും അ​ർ​ജു​ൻ വ​ള​രെ മു​തി​ർ​ന്ന താ​ര​വു​മാ​യി​രു​ന്ന​തി​നാ​ൽ അ​ന്ന് പ​രാ​തി​പ്പെ​ടാ​ൻ ധൈ​ര്യ​പ്പെ​ട്ടി​ല്ലെ​ന്നും ശ്രു​തി പ​റ​ഞ്ഞു. അ​തേ ചി​ത്ര​ത്തി​ന്‍റെ മ​റ്റൊ​രു സീ​ൻ ചി​ത്രീ​ക​രി​ക്കു​മ്പോഴും ത​നി​ക്ക് മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യെ​ന്നും സം​വി​ധാ​യ​ക​നോ​ട് കാ​ര്യം പ​റ​ഞ്ഞെ​ങ്കി​ലും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ലെ​ന്നും അ​വ​ർ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

അ​തേ​വ​ർ​ഷം ഡി​സം​ബ​റി​ലാ​ണ് ര​ണ്ടാ​മ​ത്തെ സം​ഭ​വം ന​ട​ന്ന​ത്. ദേ​വ​ന​ഹ​ള്ളി​യി​ലെ ഒ​രു ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ലൊ​ക്കേ​ഷ​ൻ. ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ത​ന്നെ സ​മീ​പി​ച്ച അ​ർ​ജു​ൻ രാ​ത്രി ത​ന്‍റെ​യൊ​പ്പം സ്വ​കാ​ര്യ​നി​മി​ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ക്കാ​ൻ ക്ഷ​ണി​ച്ചു​വെ​ന്ന് ശ്രു​തി ആ​രോ​പി​ച്ചു. പി​ന്നീ​ട് ഒ​രു ദി​വ​സം അ​ദ്ദേ​ഹം ത​ന്‍റെ റി​സോ​ർ​ട്ടി​ലേ​ക്ക് ക്ഷ​ണി​ച്ച​താ​യും താ​ൻ കാ​ര്യം തി​ര​ക്കി​യ​പ്പോ​ൾ ത​ന്‍റെ മു​റി​യി​ൽ ആ​രു​മി​ല്ലെ​ന്ന് അ​ർ​ജു​ൻ പ​റ​ഞ്ഞ​താ​യും ശ്രു​തി പ​രാ​തി​യി​ൽ പ​റ​ഞ്ഞു.

2016 ജൂ​ലൈ 18നാ​ണ് മൂ​ന്നാ​മ​ത്തെ സം​ഭ​വം. യു​ബി സി​റ്റി​യി​ലെ ലൊ​ക്കേ​ഷ​നി​ൽ ത​നി​യെ നി​ന്ന ത​ന്നെ പി​ന്നി​ൽ നി​ന്ന് കെ​ട്ടി​പ്പി​ടി​ച്ച അ​ർ​ജു​ൻ ത​ന്‍റെ മു​റി​യി​ലേ​ക്ക് വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന് ശ്രു​തി ആ​രോ​പി​ച്ചു. വ​രി​ല്ലെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഒ​രു​ദി​വ​സം ത​ന്നെ മു​റി​യി​ലെ​ത്തി​ക്കു​മെ​ന്ന് താ​രം മ​റു​പ​ടി പ​റ​ഞ്ഞു​വെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ൾ ആ​രോ​ടെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ ത​ന്‍റെ ക​രി​യ​ർ ത​ക​ർ​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും ശ്രു​തി പ​റ​യു​ന്നു.

മീ ​ടു കാ​ന്പ​യ്നി​ന്‍റെ ചു​വ​ടു​പി​ടി​ച്ചു​ള്ള ശ്രു​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ തെ​ന്നി​ന്ത്യ​ൻ സി​നി​മാ മേ​ഖ​ല​യി​ൽ വ​ലി​യ കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ചി​രു​ന്നു. ന​ടി​ക്ക് പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി താ​ര​ങ്ങ​ൾ രം​ഗ​ത്തെ​ത്തി. ശ്രു​തി​ക്കെ​തി​രേ അ​ർ​ജു​ൻ അ​ഞ്ചു​കോ​ടി രൂ​പ​യു​ടെ മാ​ന​ന​ഷ്ട​ക്കേ​സ് ന​ല്കി​യി​ട്ടു​ണ്ട്. ബം​ഗ​ളൂ​രു സി​റ്റി സി​വി​ൽ കോ​ർ​ട്ടി​ൽ അ​ർ​ജു​നു വേ​ണ്ടി അ​ന​ന്ത​ര​വ​ൻ ധ്രു​വ് സാ​ർ​ജ​യാ​ണ് കേ​സ് ന​ല്കി​യ​ത്.

Advertisment