Advertisment

കൊവിഡ് ബാധിതരും ക്വാറന്റൈനില്‍ കഴിയുന്നവരും പള്ളികളില്‍ വെളിയാഴ്ച പ്രാര്‍ത്ഥന നടത്തരുത്; ഫത്ത്വ പുറപ്പെടുവിച്ച് കുവൈറ്റ് അവ്കാഫ് മന്ത്രാലയം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: കൊവിഡ് ബാധിതരും ക്വാറന്റൈനില്‍ കഴിയുന്നവരും മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നതും മോസ്‌കുകളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് പോകുന്നതും പൂര്‍ണമായി വിലക്കി അവ്കാഫ് മന്ത്രാലയത്തിലെ നിയമവകുപ്പ് ഫത്ത്വ പുറപ്പെടുവിച്ചു.

രോഗവ്യാപനം തടയുന്നതിന് വേണ്ടിയാണ് മന്ത്രാലയത്തിന്റെ ഈ തീരുമാനം. രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍, ആസ്മ പോലുള്ള രോഗങ്ങളുള്ളവര്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവരും പള്ളികളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥ നടത്തരുതെന്ന് മന്ത്രാലയം നിര്‍ദ്ദേശിച്ചു.

Advertisment