Advertisment

ജനങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തുന്ന തെരുവുനായ്ക്കളെ കൊല്ലുന്നതു വിലക്കാനാവില്ലെന്നു സുപ്രീംകോടതി

New Update

Advertisment

ന്യൂഡല്‍ഹി: ജനങ്ങള്‍ക്കു ഭീഷണി ഉയര്‍ത്തുന്ന തെരുവുനായ്ക്കളെ കൊല്ലുന്നതു വിലക്കാനാവില്ലെന്നു സുപ്രീംകോടതി പറഞ്ഞു. ഇതുസംബന്ധിച്ചു മൃഗാവകാശ പ്രവര്‍ത്തകയായ അഡ്വ. ഗാര്‍ഗി ശ്രീവാസ്തവ നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ എ.കെ. ഗോയല്‍, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് തള്ളി. ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ 13 കുട്ടികള്‍ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതോടെ, പ്രദേശവാസികള്‍ തെരുവുനായ്ക്കളെ കൊന്നൊടുക്കാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് ഹര്‍ജിക്കാരന്‍ പരമോന്നത നീതിപീഠത്തെ സമീപിച്ചത്.

Image result for streat dog kill supreme court

ജില്ലാ ഭരണകൂടവും ഇവയെ കൊല്ലുന്നതിന് കൂട്ടുനില്‍ക്കുകയാണെന്ന് അഡ്വ. ഗാര്‍ഗി ശ്രീവാസ്തവയ്ക്കുവേണ്ടി ഹാജരായ അഡ്വ. വിഭ മഖിജ ബോധിപ്പിച്ചു. കേസില്‍ സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി കക്ഷി ചേര്‍ന്നിരുന്നു. അദ്ദേഹത്തിനു വേണ്ടി അഡ്വ. വി.കെ. ബിജു ഹാജരായി.

Image result for streat dog kill supreme court

കേരളത്തിലെയും മഹാരാഷ്ട്രയിലെയും തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെടുന്ന സുപ്രീം കോടതി ബെഞ്ചിന്റെ സുപ്രധാനവിധി ജൂലൈയില്‍ വരാനിരിക്കേ ഇടക്കാല ഉത്തരവ് അപ്രസക്തമാണെന്നു കോടതി നിരീക്ഷിച്ചു. ഇതിനു മുന്‍പ് കേരള ഹൈക്കോടതിയും ബോംബെ ഹൈക്കോടതിയും തെരുവുനായ്ക്കളെ ഉന്‍മൂലനം ചെയ്യുന്നതിന് അനുകൂലമായി വിധി പ്രസ്താവിച്ചിട്ടുണ്ട്.

Advertisment