Advertisment

തെരുവ് നായ്ക്കളുടെ തോഴി ചിത്രയെ സീനിയർ ചേംബർ ആദരിച്ചു

New Update

പാലക്കാട്: കോവിഡ് കാലത്ത് ഭക്ഷണം ലഭിക്കാതെ ആക്രമണ സ്വഭാവം കാണിച്ചിരുന്നു തെരുവ് നായ്ക്കൾക്കു സ്ഥിരമായി ഭക്ഷണം നൽകി മാതൃകയായ ചിത്ര അഭയിനെ ഇന്ത്യൻ സീനിയർ ചേംബർ പാലക്കാട് ലീജിയൻ ആദരിച്ചു. പാലക്കാട്‌ സിവിൽ സ്റ്റേഷൻ കല്ലേക്കാട് സ്വദേശിയായ ചിത്ര പാലക്കാട്‌ ലക്ഷ്മി ആശുപത്രിയിലെ നഴ്സും കഴിഞ്ഞ നഴ്സസ് ദിനത്തിൽ ജില്ലയിലെ മികച്ച നഴ്സിനുള്ള പുരസ്കാരത്തിനും അർഹയായിരുന്നു.

Advertisment

publive-image

എല്ലാ ദിവസവും വൈകീട്ട് ആശുപത്രിയിലെ ജോലി കഴിഞ്ഞാണ് ചിത്ര തന്റെ ഇരു ചക്രവാഹനത്തിൽ വീട്ടിൽ നിന്നു തയ്യാറാക്കി കൊണ്ടുവരുന്ന ഭക്ഷണവുമായി നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ തന്നെ കാത്തിരിക്കുന്ന തെരുവ്നായ്ക്കൾക്കു നൽകുന്നത്.

സീനിയർ ചേംബർ പാലക്കാട് ലീജിയൻ പ്രസിഡന്റ് കെ.. നന്ദകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇന്ത്യൻ സീനിയർ ചേംബർ മുൻ ദേശീയ പ്രസിഡന്റ് ബി. ജയരാജൻ മുഖ്യാതിഥി ആയിരുന്നു. ചിത്രക്കുള്ള പുരസ്‌കാരം ഇന്ത്യൻ സീനിയർ ചേംബർ മുൻ ദേശീയസെക്രട്ടറി ജനറൽ പി. പ്രേംനാഥ് കൈമാറി. സെക്രട്ടറി ജാഫർഅലി നന്ദി പറഞ്ഞു.

street dog
Advertisment