Advertisment

പാഠ പുസ്തക വിതരണത്തിലെ അപാകത പരിഹരിക്കുക. സമര താക്കീതായി എം എസ് എഫ് ബ്ലാക്ക് വാൾ

New Update

മണ്ണാർക്കാട്: പാഠപുസ്തക വിതരണത്തിലെ അപാകതകൾക്കെതിരെയും, പ്രവാസി ദ്രോഹ നടപടികൾക്കുമെതിരെ എം എസ് എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമര പരിപാടികളുടെ ഭാഗമായി കരിമ്പ പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിമ്പ പള്ളിപ്പടി സെന്ററിൽ ബ്ലാക്ക് വാൾ (കറുത്ത മതിൽ) സംഘടിപ്പിച്ചു.

Advertisment

publive-image

സംസ്ഥാന സെക്രട്ടറി കെ.എം ഷിബു സമരം ഉദ്ഘാടനം ചെയ്തു. പാഠപുസ്തകങ്ങള്‍ അച്ചടി പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികള്‍ക്ക് എത്തിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ട്. ഇത്തരം കാര്യങ്ങളിൽ വിദ്യഭ്യാസ മന്ത്രി മിണ്ടാപൂച്ചയെ പോലെ പെരുമാറുന്നതായി കെ.എം.ഷിബു പറഞ്ഞു.

പൊതു വിദ്യാഭ്യാസ മേഖലയെ സർക്കാർ തന്നെ തകർക്കുകയാണ്.വിദ്യാര്‍ത്ഥി സമരങ്ങൾക്കു മുമ്പിൽ അധികാരികൾ കണ്ണ് തുറക്കുന്നില്ലെങ്കിൽ പിടിച്ചു കെട്ടാനാകാത്ത സമര പരിപാടികളുമായി തെരുവിലിറങ്ങുമെന്നും നേതാക്കൾ പറഞ്ഞു.

പഞ്ചായത്ത്‌ എം എസ് എഫ് പ്രസിഡന്റ്‌ അസ്‌ലം മാപ്പിളസ്കൂൾ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശാക്കിർ കരിമ്പ, പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ്‌ പി.കെ.എം മുസ്തഫ, എം എസ് എഫ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അൽത്താഫ് കരിമ്പ എന്നിവർ സംസാരിച്ചു. അജ്മൽ, സുബൈൽ, അംറാസ്, ആഷിഫ്, തഹ്‌സീർ, ആദിൽ മുഹമ്മദ്‌ റിയാസ്, സമദ്, തുടങ്ങിയവർ പങ്കെടുത്തു.

strike
Advertisment