Advertisment

വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളില്ല; പി.ഡി.എഫ് ടെക്സ്റ്റ് ബുക്ക് വിതരണം ചെയ്ത് ഫ്രറ്റേണിറ്റി പ്രതിഷേധം

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്:ഓൺലൈൻ ക്ലാസുകൾ ആരംഭിച്ച് മാസം പിന്നിട്ടിട്ടും പഠിക്കാനായി പാഠപുസ്തകങ്ങളെത്തിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലയിൽ വിവിധയിടങ്ങളിൽ വിദ്യാർത്ഥികൾക്ക് പി.ഡി.എഫ് ടെക്സ്റ്റ് ബുക്കുകൾ പ്രിൻ്റ് എടുത്തു നൽകി.

publive-image

ആലത്തൂർ, മണ്ണാർക്കാട് മണ്ഡലം കമ്മിറ്റികളാണ് വിദ്യാർത്ഥികൾക്ക് പി.ഡി.എഫ് പുസ്തകങ്ങൾ പ്രിൻറ് എടുത്ത് നൽകിയത്. നിലവിൽ ജില്ലയിൽ പകുതിയോളം വിദ്യാർത്ഥികൾക്ക് മാത്രമേ പാഠപുസ്തകങ്ങൾ ലഭ്യമായിട്ടുള്ളൂവെന്നും പുസ്തകം ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകളിൽ എടുത്ത ഭാഗങ്ങൾ പഠിക്കാൻ സാധിക്കുന്നില്ലെന്നും ജില്ല സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി. മുഴുവൻ വിദ്യാർത്ഥികൾക്കും ഉടൻ പാഠപുസ്തകങ്ങൾ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

students text
Advertisment