Advertisment

ബ്രാഹ്മണനായതിനാല്‍ ഒരിക്കലും ചൗകിദാറാകില്ല ;താന്‍ ചൗകിദാറുകള്‍ക്ക് ഉത്തരവുകള്‍ നല്‍കും. അവര്‍ അത് നടപ്പാക്കും ; സുബ്രഹ്മണ്യന്‍ സ്വാമി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ചെന്നെെ: ട്വിറ്ററില്‍ പേരിനൊപ്പം ചൗകിദാര്‍ എന്ന് തനിക്ക് ഉള്‍പ്പെടുത്താനാകില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി.  താന്‍ ബ്രാഹ്മണനായതിനാല്‍ പേരിനൊപ്പം ചൗകിദാര്‍ എന്ന് ചേര്‍ക്കാനാകില്ലെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കിയത്.

Advertisment

publive-image

ബ്രാഹ്മണനായതിനാല്‍ ഒരിക്കലും ചൗകിദാറാകില്ല. അതൊരു പ്രധാനകാര്യമാണ്. താന്‍ ചൗകിദാറുകള്‍ക്ക് ഉത്തരവുകള്‍ നല്‍കും. അവര്‍ അത് നടപ്പാക്കും.

ചൗകിദാറുകളെ നിയമിക്കുന്നതിലൂടെ അതാണ് എല്ലാവരും പ്രതീക്ഷിക്കുന്നതെന്നും ബിജെപി നേതാവ് പറഞ്ഞു. ട്വിറ്ററില്‍ തരംഗമായ പ്രധാനമന്ത്രിയുടെ 'മേ ഭി ചൗക്കിദാർ' ക്യാമ്പയിന്‍ ഫേസ്ബുക്കിലേക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്തിച്ചിരുന്നു.

 

Advertisment