Advertisment

പതിനെട്ടാം പടിയിൽ നൃത്തം വച്ച് സുധാ ചന്ദ്രൻ; വിശദീകരണവുമായി നടി രംഗത്ത്

author-image
ഫിലിം ഡസ്ക്
New Update

പതിനെട്ടാം പടിയിൽ കാവി വസ്ത്രം ധരിച്ച് കുറെ സ്ത്രീകൾ പ്രാർത്ഥനയും നാമ ജപവും ഒക്കെയായി അവിടെ നിന്ന് നൃത്തം വെക്കുന്നു. വീഡിയോയിൽ നർത്തകിയും അഭിനേത്രിയുമായ സുധാ ചന്ദ്രനെ കാണാം. ശബരി മല വിധി പുറത്ത് വന്നപ്പോൾ പല പ്രമുഖർക്കുമൊപ്പം സുധയും തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ശബരിമലയിൽ പോകാൻ ആഗ്രഹം ഉണ്ടെന്നും എന്നാൽ വിശ്വാസങ്ങളെയും ആചാരങ്ങളെയും ലംഘിച്ചു മല കയറാൻ താൽപ്പര്യം ഇല്ലെന്നും അവർ പറഞ്ഞിരുന്നു. പിന്നെ ഇതിപ്പോ എന്തിനാണ് ഇവർ മല കയറിയത് എന്നല്ലേ?

https://www.facebook.com/vishnu.thuvayoor/videos/1779300642123276/

പറയാം. ഈ വീഡിയോയെ കുറിച്ച് താരം തന്നെ വിശദീകരണം നൽകിയിട്ടുണ്ട്. 1986-ൽ ചിത്രീകരിച്ച ‘നമ്പിനാർ കെടുവാതിലൈ’ എന്ന ചിത്രത്തിലെ രംഗമാണ് ഇത്. ഒരു ഭക്തി സാന്ദ്രമായ സിനിമയാണ് ഇത്. കെ. ശങ്കറാണ് ചിത്രത്തിന്റെ സംവിധായകൻ. സുധയെ കൂടാതെ അനു മനോരമ, ജയശ്രീ തുടങ്ങിയവരും ഗാനത്തിൽ ഉണ്ട്. ഈ രംഗങ്ങൾ ഒരു സെറ്റിൽ വെച്ചാണ് ചിത്രീകരിച്ചത് എന്നാണ് സുധാ ചന്ദ്രൻ നൽകിയ വിശദീകരണം. എന്തായാലും സമൂഹ മാധ്യമങ്ങളിൽ വീഡിയോ ഇപ്പോൾ വൈറൽ ആണ്.

Advertisment