Advertisment

വ്യാപാരിയായ സുധീറിന് വൃക്ക മാറ്റിവെക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ധനസഹായം നൽകി

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ: മന്തക്കാട്ടെ വ്യാപാരിയായ സുധീറിന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ട ചിലവിലേക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ധനസഹായം നൽകി.

publive-image

യൂണിറ്റ് പ്രസിഡൻറ് എം.സുരേഷ് കുമാർ,സെക്രട്ടറി അപ്പുകുട്ടൻ, , ഗംഗാധരൻ, ഗുരുവായൂരപ്പൻ, ഇബ്രാഹീം, ഉദയൻ ,രാജൻ നായർ, എൽ ജോ- പി.ജോർജ്ജ്, എന്നിവരോടൊപ്പം സുധീറിൻ്റെ കടയിൽ പോയി പ്രസിഡൻ്റ് എം.സുരേഷ് കുമാർ തുക കൈമാറി.

സുധീറിൻ്റെ പിതാവാണ് സുധീറിന് ഒരു വൃക്ക നൽകുന്നതെന്നും ശസ്ത്രക്രിയക്കുള്ള തുക മുഴുവനും തികഞ്ഞീട്ടില്ലെന്നും സന്മനസ്സുള്ളവർ ഇദ്ദേഹത്തെ സാമ്പത്തികമായി സഹായിക്കണമെന്നും സുരേഷ് കുമാർ അഭ്യർത്ഥിച്ചു.

sudheer help
Advertisment