Advertisment

സുധീര്‍ വൈഷ്ണവ് ഭാരതീയ വിദ്യാഭവന്‍ യുഎസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

New Update

ന്യൂയോര്‍ക്ക്: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരതീയ വിദ്യാഭവന്റെ പുതിയ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സൂധീര്‍ വൈഷ്ണവിനെ നിയമിച്ചതായി സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. യുഎസ്സിലെ ഭാരതീയ വിദ്യാഭവന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുക എന്ന ഉത്തരവാദിത്വമാണ് സുധീറില്‍ നിക്ഷിപ്തമായിരിക്കുന്നത്.

Advertisment

publive-image

2008 മുതല്‍ 2020 വരെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ദീപക് ഡേവിന്റെ സ്ഥാനത്താണ് വൈഷ്ണവ് നിയമിതനായിരിക്കുന്നത്.ബോര്‍ഡിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ഇന്ത്യന്‍ സംസ്ക്കാരം നിലനിര്‍ത്തുന്നതിനും തന്നാലാവുംവിധം പ്രവര്‍ത്തിക്കുമെന്ന് പുതുതായി ചുമതലയേറ്റ ഡയറക്ടര്‍ പറഞ്ഞു. സംഘടനാതലത്തില്‍ അര്‍പ്പിച്ച വിശ്വാസത്തിന് പ്രത്യേക കടപ്പാടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1981 ലാണ് ഭാരതീയ വിദ്യാഭവന്റെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍ ആരംഭിച്ചത്. കെ. എം. മുന്‍ഷിയായിരുന്നു സംഘടനയുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഡോ. പി. ജയറാമനായിരുന്നു ആദ്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍.

മഹാത്മാഗാന്ധി, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്നിവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനും, ഇന്ത്യന്‍ കല, സംസ്ക്കാരം, പൈതൃകം എന്ന പുത്തന്‍തലമുറയെ പരിചയപ്പെടുത്തുക എന്നതും പ്രധാന ലക്ഷ്യങ്ങളായിരുന്നു.

40 ാം വാര്‍ഷികം ആഘോഷിക്കുന്ന 2021 ല്‍ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്ന തെന്നും പുതിയ ഡയറക്ടര്‍ അറിയിച്ചു. ഇന്ത്യയില്‍ ഭാരതീയ വിദ്യാഭവന്റെ 119 സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്.

sudheer vaishnav
Advertisment