Advertisment

2021-2022 കേരള ബഡ്ജറ്റിലേക്ക് നിർദേശങ്ങൾ സമർപ്പിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: ജനുവരി 15ന് അവതരിപ്പിക്കുന്ന 2021-22 ബഡ്ജറ്റിൽ പരിഗണിക്കേണ്ട നിർദ്ദേശങ്ങൾ ആവശ്യപ്പെട്ട് ധനമന്ത്രി ഡോക്ടർ ടി.എം ഐസക് ഡിസംബര്‍ 7ന് അസോസിയേഷന് അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ ഓൾ കേരള കൺസ്യൂമർ ഗുഡ്സ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ടും സംസ്ഥാന ജിഎസ് ടി ഫെസിലിറ്റേഷൻ കമ്മിറ്റി അംഗങ്ങളും ആയ ഷെവലിയാർ സി. ഇ.ചാക്കുണ്ണിയും, ജനറൽ സെക്രട്ടറിയും മുൻ വാണിജ്യ നികുതി ഡെപ്യൂട്ടി കമ്മീഷണറും ആയ അഡ്വക്കേറ്റ് എം,കെ, അയ്യപ്പനും നിർദ്ദേശം അയച്ചു.

സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനും, കോവിഡ് - കോവിഡാനന്തര ആഘാതങ്ങളെ മറികടക്കുന്നതിനും, സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നതിനും മുൻഗണനാക്രമത്തിൽ തയ്യാറാക്കിയ 20 ഇന പ്രായോഗിക നിർദ്ദേശ-ആവശ്യങ്ങളാണ് 12/12/2020ന് ഇ-മെയിൽ-തപാൽ വഴി ബഹുമാനപ്പെട്ട ധനമന്ത്രിക്കും, ജി എസ് ടി കമ്മീഷണർക്കും അയച്ചത്.

1. പുതിയ നികുതികളും, നികുതി നിരക്കുകളും വർധിപ്പിക്കാതെ നികുതിയേതര വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക. കൂടുതൽ നികുതിദായകരെ ആകർഷിക്കുന്നതിന് ജി.എസ്.ടി രജിസ്ട്രേഷൻ നടപടികൾ ലളിതവൽക്കരിക്കുക. ജിഎസ്ടി നിയമത്തിലെ സങ്കീർണമായ റിട്ടേൺ ഫോർമാറ്റുകൾ ലഘൂകരിക്കുകയും, ലളിത വൽക്കരിക്കുകയും ചെയ്യുക

2. പെട്രോളിയം ഉൽപ്പന്നങ്ങൾ ജി എസ് ടി പരിധിയിൽ ഉൾപ്പെടുത്തുന്നതിന് കേന്ദ്ര ജിഎസ്ടി കൗൺസിലിൽ സമ്മർദ്ദം ചെലുത്തുക.

3. കുത്തക കമ്പനികൾ, പൊതുമേഖല സ്ഥാപനങ്ങൾ, എന്നിവയുടെ വാറ്റ്-ജിഎസ്ടി-വൈദ്യുതി-വെള്ളം ഉൾപ്പെടെ ഭീമമായ എല്ലാ കുടിശ്ശികകളും സമയബന്ധിതമായി പിരിച്ചെടുക്കുക.

4. പരമാവധി കേന്ദ്രഫണ്ടുകൾ, ആനുകൂല്യങ്ങൾ എന്നിവ സമയബന്ധിതമായി വിനിയോഗിക്കുക. സർക്കാർ ഫണ്ടുകൾ വിവാദങ്ങൾക്ക് ഇടവരുത്താതെ സുതാര്യമായും കാര്യക്ഷമമായും മുൻഗണനാക്രമത്തിൽ പ്രായോഗിക പദ്ധതികൾക്ക് ചിലവഴിക്കുക.

5. സർക്കാർ വരുമാനം വർദ്ധിപ്പിക്കുന്നതിനും, റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണർവ് നൽകുന്നതിനും വർദ്ധിപ്പിച്ച സ്റ്റാമ്പ് ഡ്യൂട്ടി, ഫെയർ വാല്യു എന്നിവ കുറച്ചാൽ കൂടുതൽ ക്രയവിക്രയങ്ങൾ വഴി സർക്കാരിന് വരുമാനം വർദ്ധിക്കും.

6. സർക്കാർ ചിലവുകൾ കുറയ്ക്കുകയും അനിവാര്യമല്ലാത്ത ചടങ്ങുകൾ( സിനിമ, സീരിയൽ, നാടകഅവാർഡ്, ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെ) നീട്ടി വെക്കുക. (11വർഷം തുടർച്ചയായി തമിഴ്നാട് സർക്കാർ സംസ്ഥാന ഫിലിം അവാർഡ് നടത്തിയിട്ടില്ല) റിപ്പബ്ലിക്-സ്വാതന്ത്ര്യദിന വൈകുന്നേരങ്ങളിൽ രാജ് ഭവനിൽ സ്ഥിരമായി നടത്താറുള്ള വർണ്ണശബളമായ @ഹോം സൽക്കാര പരിപാടികൾ ക്യാൻസൽ ചെയ്തു ആരാധ്യരായ ഗവർണർമാർ മാതൃക കാണിച്ചിട്ടുണ്ട്.

7. അനിവാര്യമല്ലാത്ത മന്ത്രി - ഉദ്യോഗസ്ഥതല - വിദേശ യാത്രകൾ ഒഴിവാക്കുക. (കേരളത്തിലെ ചികിത്സ മികവ് ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ട സാഹചര്യത്തിൽ വിദേശങ്ങളിൽ നിന്നുപോലും വിദഗ്ധ ചികിത്സയ്ക്ക് കേരളത്തിലേക്ക് വരുമ്പോൾ സർക്കാരിലെ പ്രമുഖർ ചികിത്സയ്ക്ക് വിദേശത്തേക്ക് പോകുന്ന സമ്പ്രദായം നിർത്തലാക്കുക.

8. ലോക കേരളസഭ ഉൾപ്പെടെയുള്ള മഹാസമ്മേളനങ്ങൾ ജിഎസ്ടി ഫെസിലിറ്റേഷൻ കമ്മിറ്റി മീറ്റിംഗ്കളുടെ മാതൃകയിൽ (താമസം, യാത്ര, ചിലവുകൾ സ്വന്തം ചിലവിൽ) നടത്തുക.

9. കേന്ദ്ര അനുമതികൾ നിർബന്ധമായ, അനുമതി ലഭിക്കും എന്ന് ഉറപ്പുള്ള പ്രായോഗികമായ പദ്ധതികൾക്ക് മാത്രം ഡി.പി.ആർ, സർവ്വേ, കൺസൾട്ടൻസി, ഉദ്ഘാടനം, തറക്കല്ലിടൽ എന്നിവയ്ക്ക് പണം വിനിയോഗിക്കുക.( ഉദാഹരണം: സീപ്ലെയിൻ, കോഴിക്കോട് മെട്രോ- മോണോറെയിൽ- ലൈറ്റ് മെട്രോ- സിൽവർ ലൈൻ - പാർക്കിംഗ് പ്ലാസ – തുരങ്കപാത മുതലായവ)

10. വിഭവ സമാഹരണത്തിന് നികുതി വരുമാനത്തെ മാത്രം ആശ്രയിക്കാതെ ടൂറിസം, കൃഷി, ഉൽപാദനം, വ്യവസായം തുടങ്ങിയവയ്ക്ക് ബഡ്ജറ്റിൽ കൂടുതൽ ഊന്നൽ നൽകുക.

11. വർഷങ്ങളായി സമസ്ത മേഖലകളിലും പിന്നോക്കാവസ്ഥ തുടരുന്ന മലബാർ മേഖലയ്ക്ക് പ്രത്യേക പദ്ധതി പ്രഖ്യാപിക്കുക. കോഴിക്കോട് വിമാനത്താവളത്തിന് അത്യാവശ്യമുള്ള ഭൂമി ഏറ്റെടുക്കുന്നതിന് ഫണ്ട് അനുവദിക്കുക.

12. വിവിധ വകുപ്പുകളിൽ അധികമുള്ള ജീവനക്കാരെയും, വാഹനങ്ങളെയും ആവശ്യമുള്ള മറ്റു വകുപ്പുകളിലേക്ക് പുനരധിവസിപ്പിക്കുക. സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയുക. സർക്കാരിന് വൻ സാമ്പത്തിക ബാധ്യത വരുത്തുന്ന കാബിനറ്റ് പദവികളിൽ ഉള്ള ഭരണപരിഷ്കാര കമ്മീഷൻ, ദില്ലിയിൽ പ്രത്യേക പ്രതിനിധി, മുന്നോക്ക വിഭാഗ വികസന കോർപറേഷൻ ചെയർമാൻ, ചീഫ് വിപ്പ്, റിട്ടയർ ചെയ്ത മുൻ ഡിജിപി, ചീഫ് സെക്രട്ടറി, മറ്റു ഉന്നത ഉദ്യോഗസ്ഥർ പെൻഷനു പുറമേ വൻ പ്രതിഫലം, വാഹനം, സ്റ്റാഫ് ,നൽകി ഉപദേശികൾ ആയും മറ്റു പദവികൾ നൽകി നിയമിക്കൽ നിർത്തലാക്കുക..

13. ഇന്ത്യയ്ക്ക് ഏക നികുതി, ഏകവില എന്ന വാഗ്ദാനം പ്രാവർത്തികമാക്കുന്നതിന് മറ്റു സംസ്ഥാനങ്ങളിൽ ഇല്ലാത്തതും കേരളത്തിൽ മാത്രം നടപ്പാക്കുന്ന നികുതികളും, നികുതി വ്യത്യാസങ്ങളും ഒഴിവാക്കുക.

14. കേസുകൾ ഫയൽ ചെയ്യുന്നതിന് ഏർപ്പെടുത്തിയ സർക്കാരിനും കക്ഷികൾക്കും യാതൊരു ഗുണവുമില്ലാത്ത ലീഗൽ ബെനിഫിറ്റ് ഫണ്ട് നിബന്ധന ഒഴിവാക്കുക.

15. കോവിഡ്-കോവിഡാനന്തര സാമ്പത്തിക ഞെരുക്കത്തിൽ ഹ്രസ്വദൂര യാത്രകൾക്ക് സാമ്പത്തിക ചിലവില്ലാത്ത, മലിനീകരണമില്ലാത്ത ,ആരോഗ്യത്തിന് ഗുണകരമായ സൈക്കിൾ യാത്ര സുരക്ഷിതമാക്കുക, സൈക്കിൾപാത നിർമ്മിക്കുക, സൈക്കിളിന്റെ ജിഎസ്ടി ഒഴിവാക്കുക.

16. നഷ്ടത്തിൽനിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന പൊതുമേഖല സ്ഥാപനങ്ങളെ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ആ മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഉപദേശകസമിതികൾ രൂപീകരിച്ചു. (വ്യോമയാന-റെയിൽവേ മാതൃകയിൽ) പ്രായോഗിക മാറ്റങ്ങൾ സ്വീകരിക്കുക.( ഉദാ: കലക്ഷൻ & ഡെലിവറി കെ.എസ്.ആർ.ടി.സി. ബസ്സ്റ്റേഷനുകളിൽ മാത്രമായി പരിമിതപ്പെടുത്തി കൊറിയർ സർവീസ് ആരംഭിച്ചു വരുമാനം വർദ്ധിപ്പിക്കുക.)

17. കേന്ദ്ര-സംസ്ഥാനങ്ങൾ നൽകുന്ന സൗജന്യ കിറ്റുകൾ റേഷൻകട വഴി വിതരണം നടത്തുമ്പോൾ ഉണ്ടാവുന്ന കാലതാമസം, സഞ്ചി, പാക്കിംഗ്, ഡെലിവറി പാഴ്ചിലവുകൾ, അഴിമതികൾ, ഉൽപ്പന്ന പഴക്കം, ഗുണമില്ലെന്ന പരാതികൾ, വിവാദങ്ങൾ ഒഴിവാക്കുന്നതിനും, തത്തുല്യ തുക ബാങ്ക് വഴി തമിഴ്നാട് വ്യവസായികൾ നൽകിയ മാതൃകയിൽ അർഹർക്ക് എത്തിക്കുക. നോട്ട് നിരോധനം മുതൽ കോവിഡ് വരെ തുടർച്ചയായ പ്രതിസന്ധി മൂലം സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ഇടത്തര ചെറുകിട നികുതിദായകർക്ക് ഒരു നിശ്ചിത ശതമാനം അടയ്ക്കുന്ന തുകയുടെ കലക്ഷൻ ചാർജ് ആയി (പ്രതിഫലം) അനുവദിക്കുക

18. കേരളത്തിന് അനുയോജ്യമായ വ്യവസായങ്ങൾ ആരംഭിക്കുന്നതിനും, നിക്ഷേപം നടത്തുന്നതിനും ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിക്കുക.

19. മാവൂരിൽ 20 വർഷമായി വെറുതെ കിടക്കുന്ന ഗ്രാസിമിന്റെ കൈവശമുള്ള സർക്കാർഭൂമി ഏറ്റെടുത്തു ഫിലിംസിറ്റി ആരംഭിക്കുക. സുപ്രീംകോടതിബഞ്ച് തിരുവനന്തപുരത്തും, ഹൈക്കോടതിബെഞ്ചും, സെക്രട്ടറിയേറ്റ് അനക്‌സും കോഴിക്കോട് സ്ഥാപിക്കുക.

20. Presently both Central Excise dept officers and State Tax Officers enforce GST Act but the approach by them are totally different. There must be uniformity in the manner of execution. Presently the State Officers even allege that cash payment against output tax is low and hence there is sales suppression which is meaningless since goods purchased during a month is not sold out during the month itself and hence output is adjusted against input credit.

നോട്ടുനിരോധനം, ജിഎസ്ടി, നിപ്പ, പ്രളയം, കോവിഡ് ,പ്രതിസന്ധികൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന്റെ ഭരണ മികവും, കാലങ്ങളായി മുടങ്ങിക്കിടന്ന ഗെയിൽ പദ്ധതി പൂർത്തീകരിച്ചു 985 കോടി GST വരുമാനം ലഭിക്കുന്നതും, അടിക്കടി അപകടം ഉണ്ടാകുന്ന ഗ്യാസ് ടാങ്കർ ട്രക്സ്‌ നിരത്തിൽ നിന്ന് ഒഴിവാക്കുന്നതും സംസ്ഥാനത്തിനും, LPG, CNG ഉപഭോക്താക്കൾക്കും ഒരുപോലെ ഗുണകരമായ നേട്ടങ്ങൾ കൈവരിക്കാൻ ആയിട്ടുണ്ടെങ്കിലും തുടർച്ചയായ വിവാദങ്ങളും, ആരോപണങ്ങളൂം ഈ സർക്കാരിന്റെ നേട്ടങ്ങൾക്കു മങ്ങലേൽപ്പിച്ചു എന്നത് വസ്‌തുതയാണ്‌.

kozhikode news
Advertisment