Advertisment

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം; വിവാഹം വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിന് ശേഷം വഞ്ചിച്ചു, പൊലീസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു

New Update

ലഖ്‌നൗ: വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തിന് ശേഷം സഹപ്രവര്‍ത്തകന്‍ വഞ്ചിച്ചെന്ന് ആരോപിച്ച് വനിതാ പൊലീസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്.

Advertisment

publive-image

വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കേസില്‍ പ്രതിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ പൊലീസ് ഉദ്യോഗസ്ഥനൊപ്പം വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു വനിതാ കോണ്‍സ്റ്റബിള്‍. വിവാഹ വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്ന് ഭര്‍ത്താവുമായി ബന്ധം വേര്‍പിരിഞ്ഞു.

വിവാഹ വാഗ്ദാനം ചെയ്തതിന് ശേഷം സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍ ഇയാള്‍ പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

suicide attempt
Advertisment