Advertisment

കാമുകി ജോലിക്ക് പോകേണ്ടെന്ന് കാമുകന്‍: ജോലിക്ക് പോകുമെന്ന് കാമുകി: യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: കാമുകി ജോലിക്ക് പോകുന്നതിനെ എതിര്‍ത്ത യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 22കാരനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നോയിഡ സെക്ടര്‍ 37ല്‍ ഫുഡ് ഡെലിവറി കമ്പനിയില്‍ ജീവനക്കാരനായ രവി യാദവ് ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗാസിയബാദിലെ ഖോദയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

publive-image

രാവിലെ ഇയാള്‍ തന്റെ കാമുകിയെ കണ്ടിരുന്നു. തിരിച്ചു വീട്ടിലെത്തിയ രവി യാദവ് പിതാവ് രാജു യാദവിനെ വിളിച്ചുണര്‍ത്തി യാത്ര പറഞ്ഞുവെന്നാണ് സൂചന. പിന്നീട് മുറിക്കുള്ളില്‍ കയറിയ ഇയാള്‍ കഴുത്തിലെ ഞരമ്പ് മുറിക്കുകയായിരുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ ഇയാളുടെ കാമുകിയും വീട്ടില്‍ എത്തിയിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

ഏതാനും വര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ പ്രണയത്തിലാണ്. എന്നാല്‍ കഴിഞ്ഞ നാലഞ്ചു ദിവസമായി ഇവര്‍ക്കിടയില്‍ വഴക്കുണ്ടായിരുന്നു. യുവതിക്ക് അടുത്തകാലത്ത് ജോലി ലഭിച്ചിരുന്നു. എന്നാല്‍ ആ ജോലിക്ക് പോകുന്നതിനോട് യുവാവിന് എതിര്‍പ്പായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

suicide
Advertisment