Advertisment

കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവെച്ച് ​ഗായിക; അന്നും ഇന്നും സുന്ദരി ആണല്ലോ എന്ന് കമന്റ്

author-image
ഫിലിം ഡസ്ക്
New Update

മലയാളികളുടെ പ്രിയ പാട്ടുകാരിയാണ് സുജാത മോഹൻ. തന്റെ മധുരമൂറുന്ന സ്വരമാധുരിയിൽ ഒരുപിടി മികച്ച ​ഗാനങ്ങൾ സമ്മാനിക്കാൻ സുജാതക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്.

Advertisment

publive-image

പന്ത്രണ്ടാമത്തെ വയസ്സിലാണ് മലയാള സിനിമയിൽ സുജാത പാടി തുടങ്ങുന്നത്, പിന്നീട് തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചു. ഇപ്പോഴിതാ സുജാത പങ്കുവച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ചുവന്ന ഉടുപ്പിട്ട് റോസാപ്പൂവും ചൂടി നിൽക്കുന്ന തന്റെ കുട്ടിക്കാല ചിത്രമാണ് സുജാത പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി വരുന്നത്. ചെറിയൊരു മാറ്റമേ ഇപ്പോഴുള്ളുവെന്നും അന്നും ഇന്നും സുന്ദരി ആണല്ലോ എന്നുമൊക്കെയാണ് കമന്റുകൾ. എന്തായാലുംപ്രിയ ​ഗായികയുടെ ചിത്രം എല്ലാവരും ഏറ്റെടുത്ത് കഴിഞ്ഞു.

sujatha photo viral
Advertisment