Advertisment

കാലാവസ്ഥയും ഭൂപ്രകൃതിയും തിരിച്ചടിയായി: സുജിത്തിന്‍റെ മൃതദേഹം പുറത്തെത്തിച്ചത് അത്യാധുനിക സംവിധാനമുപയോഗിച്ച്: ബോഡി വഴുതി താഴേക്ക് പോകാതിരിക്കാനായി എയര്‍ടൈറ്റ് ചെയ്തു

author-image
admin
Updated On
New Update

തിരുച്ചിറപ്പള്ളി: കുഴല്‍ക്കിണറില്‍ വീണ് മരിച്ച സുജിത് വില്‍സണിന്‍റെ മൃതദേഹം പുറത്തെടുത്തത് അത്യാധുനിക സംവിധാനമുപയോഗിച്ചെന്ന് എന്‍ഡിആര്‍എഫ് ഡെപ്യൂട്ടി കമാന്‍ഡന്‍റ് ജിതേഷ് പിഎം .

Advertisment

publive-image

മൃതദേഹം കുഴല്‍ക്കിണറിലൂടെ തന്നെയാണ് പുറത്തെത്തിച്ചത്. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ഞായറാഴ്ച ഡോക്ടര്‍മാരടങ്ങിയ കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. പരിശോധനയില്‍ കുട്ടി മരിച്ചതായും മൃതദേഹം അഴുകിയതായും ബോധ്യപ്പെട്ടു.

പിന്നീട് ബോഡി വഴുതി താഴേക്ക് പോകാതിരിക്കാനായി എയര്‍ടൈറ്റ് ചെയ്തു. ബലൂണ്‍ ടെക്നോളജി, റൊബോട്ടിക് ഹാന്‍ഡ് ടെക്നോളജി, എയല്‍ലോക്കിംഗ് ടെക്നോളജി, ഇന്‍ഫ്ലേഷന്‍ ടെക്നോളജി, പെന്‍റണ്‍ ടെക്നോളജി എന്നിവയാണ് ഉപയോഗിച്ചത്. കുട്ടിക്കും കുഴല്‍ക്കിണറിനും ഇടയിലുള്ള ചെറിയ വിടവിലൂടെ സാങ്കേതിക കടത്തിവിട്ട് എയര്‍ടൈറ്റ് ചെയ്താണ് ശരീരം പുറത്തെടുത്തത്.

അഴുകിയതിനാല്‍ ശരീരഭാഗങ്ങളാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് മൃതദേഹം പുറത്തെത്തിച്ചത്. കുട്ടിയെ പുറത്തെടുക്കാന്‍ ആവുന്നതെല്ലാം ചെയ്തു. കാലാവസ്ഥയും ഭൂപ്രകൃതിയും തിരിച്ചടിയായെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment