Advertisment

മികച്ച അദ്ധ്യാപകർക്ക് നൽകുന്ന സുകുമാരനുണ്ണി അവാർഡ് എം സലാഹുദ്ദീന്

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: മികച്ച അധ്യാപകനും ശ്രീകൃഷ്ണപുരം എം.എൽ.എ.യുമായ കെ.സുകുമാരനുണ്ണി മാസ്റ്ററുടെ പേരിൽ സുകുമാരനുണ്ണി എഡുക്കേഷണൽ ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച അദ്ധ്യാപകർക്ക് നൽകുന്ന രണ്ടാമത്തെ സുകുമാരനുണ്ണി അവാർഡിന് തിരുവനന്തപുരം ജില്ലയിലെ പോത്തൻകോട് ഗവ:യുപി സ്കൂൾ പ്രധാന അന്താപകൻ എം. സലാഹുദ്ദീൻ അർഹനായതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ജൂലൈ 13ന് സുകുമാരനുണ്ണി മാസ്റ്ററുടേയും പഴനി മാസ്റ്ററുടേയും അനുസ്മരണ സമ്മേളനത്തിൽ വെച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവാർഡ് നൽകും.കെ.പി.എസ്.ടി.എ. ഭവനിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വി.കെ.ശ്രീകണ്ഠൻ എം.പി.അദ്ധ്യക്ഷനും. പ്രമുഖ രാഷ്ട്രീയ-സാമൂഹീക അദ്ധ്യാപകനേതാക്കൾ പങ്കെടുക്കും.

പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും മൊമെൻ്റോയും അടങ്ങുന്നതാണ് അവാർഡ്.

മുൻ മന്ത്രി വി.സി.കബീർ മാസ്റ്റർ ചെയർമാനും മുൻ എം.എൽ.ഐ. കെ.എ.ചന്ദ്രൻ; ഡി.എ. ഹരിഹരൻ മാസ്റ്റർ എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

വിദ്യാഭ്യാസ മേഖലയിൽ ഒട്ടേറെ നല്ല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും പൊതു വിദ്യാഭ്യാസം സംരക്ഷിച്ചു കൊണ്ട് സംതൃപതമായ അദ്ധ്യാപക സമൂഹം സൃഷ്ടിക്കാനുള്ള അദ്ദേഹത്തിൻ്റെ കർമ്മനിരതമായ പ്രവർത്തനത്തെ അവാർഡു നിർണ്ണയ കമ്മിറ്റി പരിഗണിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് എം.സലാവുദ്ദീനെ തെരഞ്ഞെടുത്തതെന്ന് പത്രസമ്മേളനത്തിൽ പങ്കെടുത്തട്രസ്റ്റ് ചെയർമാൻ പി.ഹരിഗോവിന്ദൻ; കെ.എ. ചന്ദ്രൻ ,കെ.പി.എസ്.ടി.എ സീനിയർ വൈസ് പ്രസിഡൻ്റ് എം.ഷാജു;ആർ പ്രഭുകുമാർ എന്നിവർ പറഞ്ഞു.

എസ്.പി.സി;എൻ.എസ്.എസ്.; സ്കൗട്ട് ഏൻറ് ഗൈയ്ഡ് എന്നിവയിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥികൾക്ക് ഗ്രൈസ് മാർക്ക് നൽകണമെന്നും അവർ ആവശ്യപ്പെട്ടു.

palakkad news best teacher's award
Advertisment