Advertisment

പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമായിരുന്ന കാമരാജ് പുതു തലമുറ മാതൃകയാക്കേണ്ട വ്യക്തിത്വം: അഡ്വ.സുമേഷ് അച്യുതൻ

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്: . രാഷ്ട്രീയത്തിനതീതമായി പുതുതലമുറ മാതൃകയാക്കേണ്ട വ്യക്തിത്വമാണെന്നും മലബാർ മേഖലയുടെ വികസനത്തിന് അടിത്തറയിട്ടത് അദ്ദേഹമാണെന്ന് കെ.പി.സി.സി ഒ-ബി-സി ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന ചെയർമാൻഅഡ്വ.സുമേഷ് അച്യുതൻ പറഞ്ഞു.

Advertisment

publive-image

കെ.പി.സി.സി ഒ-ബി-സി ഡിപ്പാർട്ട്മെൻ്റ് പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ ഐ സി സി മുൻ പ്രസിഡൻ്റ് കെ. കാമരാജിൻ്റ് 118-ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാലക്കാട് ജില്ലയുടെ കാർഷിക അഭിവൃദ്ധിയും കുടിവെള്ള ക്ഷാമത്തിനുള്ള പരിഹാരത്തിനായ് മലമ്പുഴ അണക്കെട്ട് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിൻ്റെ ഫലമാണെന്നും മലബാറിലെ ആരോഗ്യവും വിദ്ധ്യാഭ്യാസവുമായ പുരോഗതിക്ക് മദ്രാസ് മുഖ്യ മന്ത്രിയായ കാലഘട്ടത്തിൽ നടത്തിയ പ്രവർത്തനം കേരള ജനതക്ക് വിസ്മരിക്കാനാവില്ല.

സൗജന്യ വിദ്ധ്യഭ്യാസവും വിദ്ധ്യാർത്ഥികൾക്ക് സൗജന്യ ഉച്ചഭക്ഷണവും തുടങ്ങിയ വിപ്ലവകരമായ പരിവർത്തനങ്ങൾക്ക് നാന്ദി കുറിച്ചത് അദ്ദേഹമാണ് .കെ.പി.സി.സി ഒ-ബി-സി ഡിപ്പാർട്ട്മെൻ്റ് ജില്ലാ വൈസ് ചെയർമാൻ ആർ.എം.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് രതിഷ് പുതുശ്ശേരി നേതാക്കളായ ഇ.വി കോമളം, കാരയംങ്കാട് ശിവരാമകൃഷ്ണൻ, ഹരിദാസ് മച്ചിങ്ങൽ, അബ്ദുൾ ജലീൽ തുടങ്ങിയവർ സംസാരിച്ചു.

sumesh achuthan
Advertisment