കുവൈറ്റ് : കുവൈറ്റില്‍ വേനല്‍ക്കാല അലവന്‍സ് അഡ്മിനിസ്‌ട്രേഷന്‍ സ്റ്റാഫുകള്‍ക്ക് മാത്രമാകും നല്‍കുകയെന്ന് റിപ്പോര്‍ട്ട്. അധ്യാപകര്‍ക്ക് അലവന്‍സ് നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ ഇടപെടണമെന്ന് വിദ്യാഭ്യാസമന്ത്രി ഡോ ഹമിദ് അള്‍ അസ്മിയോട് കുവൈറ്റ് യൂണിവേഴ്‌സിറ്റ് ഫാക്യുലിറ്റി അസോസിയേഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട് .
യൂണിവേഴ്‌സിറ്റി ബഡ്ജറ്റ് പാഴാകുന്നത് തടയുന്നതിനാണ് നടപടിയെന്നാണ് വിശദീകരണം. അഡ്മിനിസ്‌ട്രേറ്റീവ്,സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേഷന് പരിചയസമ്പത്ത് കുറവാണെന്ന് കുവൈറ്റ് യൂണിവേഴ്‌സിറ്റി ഫാക്യുലിറ്റി അസോസിയേഷന്‍ തലവന്‍ ഡോ.ഇബ്രാഹിം അള്‍ ഹമൂദ് പറഞ്ഞു.
യൂണിവേഴ്‌സിറ്റിയില്‍ ഭരണപരവും സാമ്പത്തികവുമായ ആശയക്കുഴപ്പം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.