Advertisment

സമ്മര്‍ ഇന്‍ ബത്‌ലഹേത്തിൽ ജയറാമിന് പൂച്ചയെ അയച്ച അജ്ഞാത സുന്ദരി ഇതാണ്........ആ രഹസ്യം വെളിപ്പെടുത്തി ശ്രീജയ

author-image
ഫിലിം ഡസ്ക്
Updated On
New Update

ജയറാം – സുരേഷ്‌ ഗോപി – കലാഭവൻ മണി കൂട്ടുകെട്ടിൽ ഒരുങ്ങിയ മലയാളികളുടെ പ്രിയപെട്ട സിനിമകളിലൊന്നാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. സിബി മലയിലിന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, ജയറാം, മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച സമ്മർ ഇൻ ബത് ലഹേം 1998-ൽ ആണ് പ്രദർശനത്തിനിറങ്ങിയത്. സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന ചിത്രം കണ്ടവരാരും മറക്കാത്ത കഥാപാത്രമാണ് അതിലെ അജ്ഞാതനായ പൂച്ച.

Advertisment

publive-image

തന്റെ അജ്ഞാത കാമുകിമാരില്‍ ആരോ ഒരാള്‍ അയച്ച ഈ പൂച്ച കുറച്ചൊന്നുമല്ല ചിത്രത്തില്‍ ജയറാം അവതരിപ്പിച്ച കഥാപാത്രത്തെ വട്ടം ചുറ്റിച്ചത്. അഞ്ച് കാമുകിമാരില്‍ ആരാകാം ആ അ‌ജ്ഞാത സുന്ദരി എന്ന ചോദ്യം പ്രേക്ഷകനിലും നിരന്തരം ഉയര്‍ന്നിരുന്നു. ഏവരും കൂടുതലും സാധ്യത പറഞ്ഞത് ചിത്രത്തിലെ നയികമാരില്‍ ഒരാളായ ശ്രീജയയ്‌ക്കായിരുന്നു.ഇപ്പോഴിതാ ശ്രീജയ തന്നെ പറയുകയാണ് ആരാണ് സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ അജ്ഞാത കാമുകിയെന്ന്.

'ഈ ചോദ്യം കൊണ്ട് ഫേസ്ബുക്ക് മെസെഞ്ചര്‍ ബോക്‌സും ഇന്‍സ്‌റ്റഗ്രാമും നിറഞ്ഞു. മറുപടി കൊടുത്താലും വീണ്ടും വീണ്ടും വരും. ആ പെണ്ണിന്റെ കൈ കണ്ടാല്‍ ചേച്ചിയുടേത് പോലെയുണ്ട്, സത്യം പറയൂ..എന്നൊക്കെയാണ് മെസേജ്. അത് ആരാണെന്ന് എനിക്കറിയില്ലെന്നതാണ് സത്യം. ആ ചോദ്യം ഇനിയും അതുപോലെ തുടരുന്നതാണ്'- ശ്രീജയ പറയുന്നു. ഒരു പ്രമുഖ മാസികയ്‌ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസു തുറന്നത്.സിനിമയുടെ റിലീസിന്റെ അന്നുപോലും മോഹൻലാലിന്റെ സിനിമയിലെ സാന്നിധ്യം അണിയറപ്രവർത്തകർ രഹസ്യമാക്കിവച്ചിരുന്നു. പോസ്റ്ററുകളിലൊന്നും മോഹന്‍ലാല്‍ ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി മോഹന്‍ലാലിനെ സ്‌ക്രീനിൽ കണ്ടപ്പോള്‍ പ്രേക്ഷകര്‍ ആര്‍ത്തുവിളിച്ചെന്നും ആ രംഗം ഇപ്പോള്‍ കാണുമ്പോള്‍ സംവിധായകനായ തനിക്കു പോലും പുതുമ തോന്നാറുണ്ടെന്നും സിബി മലയിൽ പറയുന്നു.

നിരവധി ചിത്രങ്ങളില്‍ അനിയത്തിയായും, നായികയായുമെല്ലാം തിളങ്ങിയ ശ്രീജയ ഏറെ നാള്‍ സിനിമയില്‍ നിന്ന് മാറി നിന്നിരുന്നു. പിന്നീട് മോഹന്‍ലാല്‍ ചിത്രം ഒടിയനിലൂടെയാണ് ശ്രദ്ധേയമായ വേഷത്തിലൂടെ തിരിച്ചു വരവ് നടത്തിയത്.

sreejaya
Advertisment