Advertisment

ഗ്ലാമര്‍ ഇതിഹാസം സണ്ണി ലിയോണ്‍ മലയാളത്തിലേക്കെന്നു സൂചന. ഒമര്‍ ലുലു ചിത്രത്തില്‍ ജയറാം നായകനാകും

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ബോളിവുഡിലെ ഗ്ലാമര്‍ തരംഗമായി മാറിയ സണ്ണി ലിയോണ്‍ ഇനി മലയാളത്തിലേയ്ക്കും . കേരളത്തില്‍ ഏറെ ആരാധകരുള്ള സണ്ണി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്.

publive-image

ജയറാമാണ് നായകന്‍. സണ്ണിക്കുമൊപ്പം ഹണി റോസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, വിനയ് ഫോര്‍ട്ട് എന്നിവരും ചിത്രത്തിലുണ്ടാകും.

സണ്ണിയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഷാന്‍ റഹ്മാനാകും സംഗീതം ഒരുക്കുക. ‘ഒരു അഡാര്‍ ലൗ’ എന്ന ചിത്രത്തിന് ശേഷമാകും ഒമര്‍ ലുലു ഈ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുക.

publive-image

ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ പൂര്‍ണമായ സ്ഥിരീകരണം ഇനിയും ആയിട്ടില്ല.

publive-image

സണ്ണി മുമ്പ് കൊച്ചിയില്‍ വന്നപ്പോള്‍ ജനസാഗരമായിരുന്നു കാണാന്‍ ഒഴുകിയെത്തിയത്. കൊച്ചി നഗരം അന്നോളം കണ്ടതില്‍ ഏറ്റവും വലിയ ആള്‍ക്കൂട്ടമായിരുന്നു അത്.

publive-image

ആരാധകരില്‍ ഉള്ള സണ്ണിയുടെ സ്വാധീനം സിനിമയിലേക്ക് എത്തിക്കാനാണ് അണിയറ നീക്കങ്ങള്‍. മുമ്പ് മിയാ ഖലീഫ ചിത്രത്തിലെത്തുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

malayala cinema sunny leon
Advertisment