Advertisment

സപ്ലൈക്കോയില്‍ ക്രിസ്മസ് വിപണി ഇന്നു മുതല്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സപ്ലൈക്കോയുടെ ക്രിസ്മസ് വിപണിക്ക് ഇന്ന് മുതല്‍ തുടക്കമാകും. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി നിര്‍വഹിക്കും.

Advertisment

publive-image

എല്ലാ നിത്യോപയോഗ സാധനങ്ങളും വിപണന കേന്ദ്രങ്ങളില്‍ ലഭ്യമാണ്. ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 24 വരെയാണ് സപ്ലൈക്കോ ക്രിസ്മസ് മേള സംഘടിപ്പിക്കുക.

സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പീപ്പിള്‍സ് ബസാറുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ നാളെ മുതല്‍ 24 വരെയുളള ദിവസങ്ങളില്‍ ക്രിസ്മസ് മാര്‍ക്കറ്റുകളായി പ്രവര്‍ത്തിക്കും. സപ്ലൈക്കോയുടെ മറ്റെല്ലാ വിപണനശാലകളും ഈ ദിവസങ്ങളില്‍ 9.30 മുതല്‍ രാത്രി 7.30 വരെ ഇടവേളകളില്ലാതെ പ്രവര്‍ത്തിക്കും.

supplyco
Advertisment