Advertisment

ജഡ്ജിമാരുടെ മനസിലുള്ളത് എന്താണെന്ന് ജനം അറിയേണ്ടതുണ്ട്; കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കില്ലെന്ന് സുപ്രീം കോടതി

New Update

ഡല്‍ഹി: കോടതി പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കില്ലെന്ന് സുപ്രീം കോടതി. ജഡ്ജിമാരുടെ മനസിലുള്ളത് എന്താണെന്ന് ജനം അറിയേണ്ടതുണ്ട്. ഹൈക്കോടതി ജഡ്ജിമാരെ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍നിന്ന് വിലക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Advertisment

publive-image

മദ്രാസ് ഹൈക്കോടതി പരാമര്‍ശത്തിനെതിരായ ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നായിരുന്നു പരാമര്‍ശം.

പരാമര്‍ശം ഡോക്ടര്‍ നല്‍കിയ കയ്പുള്ള മരുന്നായി കണ്ടാല്‍ മതിയെന്ന് സുപ്രീം കോടതി ന്യായീകരിച്ചു. ഉത്തരവിനായി ഹർജി അടുത്താഴ്ചയിലേക്ക് മാറ്റി.

supreme court
Advertisment