Advertisment

ഡാന്‍സ് ബാറില്‍ സിസി ടിവി ക്യാമറകള്‍ വേണ്ട; മദ്യം വില്‍ക്കാം; നര്‍ത്തകര്‍ക്ക് ടിപ്പ് കൊടുക്കാം: മുംബൈയില്‍ ഡാന്‍സ് ബാറുകള്‍ക്കുള്ള നിയന്ത്രണം നീക്കി സുപ്രീം കോടതി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മുംബൈ: മുംബൈയില്‍ ഡാന്‍സ് ബാറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ നിയമത്തില്‍ ഭേദഗതി വരുത്തി സുപ്രീം കോടതി.

Advertisment

ഡാന്‍സ് ബാറില്‍ മദ്യം നല്‍കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സിസിടിവി ക്യാമറകളുടെ ആവശ്യമില്ല. വൈകീട്ട് 6.30 മുതല്‍ 11.30 വരെയാണ് ഡാന്‍സ് ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. നൃത്തം ചെയ്യുന്നവര്‍ക്ക് ടിപ്പ് കൊടുക്കാനുള്ള അനുമതിയും കോടതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നോട്ടുകള്‍ വലിച്ചെറിഞ്ഞ് നല്‍കുന്ന രീതി വേണ്ടെന്നാണ് കോടതിയുടെ നിലപാട്.

publive-image

സര്‍ക്കാര്‍ നടപ്പിലാക്കിയ ദൂരപരിധി വ്യവസ്ഥയും സുപ്രീം കോടതി റദ്ദാക്കി. ആരാധാനാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ഒരു കിലോമീറ്റര്‍ മാറി മാത്രമേ ഡാന്‍സ് ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാവൂ എന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.

നിയന്ത്രണങ്ങള്‍ക്ക് എതിരെ ബാര്‍ ഉടമകളും, ബാര്‍ ഡാന്‍സര്‍മാരും നല്‍കിയ ഹര്‍ജിയില്‍ ആണ് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്. 2016 ല്‍ ആണ് ഡാന്‍സ് ബാറുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുളള ബില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. ഡാന്‍സ് ബാറുകളില്‍ മദ്യം നല്‍കാന്‍ പാടില്ലെന്നായിരുന്നു ബില്ലിലെ പ്രധാന വ്യവസ്ഥ.

11.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുളളൂവെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്തിരുന്നു. ഡാന്‍സ് ബാറുകള്‍ മഹാരാഷ്ട്രയുടെ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. നേരത്തെ കേസ് പരിഗണിക്കവെ സര്‍ക്കാര്‍ സദാചാര പൊലീസിങ് നടത്തുകയാണോയെന്ന് കോടതി ചോദിച്ചിരുന്നു.

ജീവിക്കാനായി സ്ത്രീകള്‍ തെരുവില്‍ ഭിക്ഷയെടുക്കുന്നതിലും അസ്വീകാര്യമായ മറ്റ് പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നതിലും നല്ലത് ബാറുകളില്‍ നൃത്തം ചെയ്യുന്നതാണെന്ന് 2016 ല്‍ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടിരുന്നു.

Advertisment