Advertisment

ശബരിമലയിൽ അക്രമം ആഗ്രഹിക്കുന്നില്ല ; വിഷയം വിശാല ബെഞ്ച് പരിശോധിക്കുന്നതു വരെ കാത്തിരിക്കാൻ നിർദേശം

New Update

ഡൽഹി : ശബരിമലയിൽ അക്രമം ആഗ്രഹിക്കുന്നില്ലെന്നു സുപ്രീംകോടതി. വിഷയം വിശാല ബെഞ്ച് പരിശോധിക്കുന്നതു വരെ കാത്തിരിക്കാൻ നിർദേശം. രഹ്ന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവരുടെ ഹർജികളിലാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം.

Advertisment

publive-image

ക്രമസമാധാനനില പരിഗണിക്കണം. സ്ഥിതി സ്ഫോടനാത്മകമാണെന്നും പറഞ്ഞ കോടതി ശബരിമല വിധിയിൽ സ്റ്റേ ഇല്ലെന്നും വ്യക്തമാക്കി. അവസാന ഉത്തരവ് അനുകൂലമായാൽ സംരക്ഷണം നൽകും.

നിലവിൽ സ്ത്രീകളുടെ സംരക്ഷണം സംബന്ധിച്ച് ഉത്തരവ് പുറപെടുവിക്കുന്നില്ലെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. എത്രയും പെട്ടെന്നു വിശാല ബെഞ്ച് രൂപീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു .

Advertisment