Advertisment

വനവാസി കുടുംബങ്ങള്‍ക്ക് സഹായഹസ്തവുമായി സുരേഷ് ഗോപി, ഇനി ചോര്‍ന്നൊലിക്കാത്ത വീടുകളില്‍ അന്തിയുറങ്ങാം

author-image
Charlie
Updated On
New Update

publive-image

Advertisment

വയനാട്: കൽപ്പറ്റയിലെ വനവാസി കുടുംബങ്ങൾക്ക് ബിജെപി മുൻ എംപിയും നടനുമായ സുരേഷ് ഗോപിയുടെ സഹായഹസ്തം. മുട്ടിലിലെ വനവാസി കുടുംബങ്ങൾക്ക് ഇനി ചോർന്നൊലിക്കാത്ത വീടുകളിൽ അന്തിയുറങ്ങാം.കൽപ്പറ്റ മുട്ടിലിലെ 35 വനവാസി കുടുംബങ്ങളാണ് ചോർന്നൊലിക്കുന്ന വീടുകളിൽ താമസിക്കുന്നത്. സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്ന് വീടുകളിലെ ചോർച്ച താത്കാലികമായി പരിഹരിക്കുന്നതിനുള്ള ടാർപോളിനുകൾ കൽപ്പറ്റയിലെത്തി.

ടാർപോളിനുകൾ ഉപയോഗിച്ച് വീട് മേഞ്ഞാൽ ചോർച്ചയ്‌ക്ക് താത്കാലിക പരിഹാരം കാണാം. എന്നാൽ ചിലവേറിയതിനാൽ ഇത്രയും ടാർപോളിനുകൾ ആര് നൽകുമെന്നായി ചോദ്യം. ഇതേ തുടർന്ന് ബിജെപി കൽപ്പറ്റ മണ്ഡലം പ്രസിഡന്റ് സുബീഷ് സുരേഷ് ഗോപിയോട് ഇക്കാര്യം അവതരിപ്പിച്ചത്. അടുത്തിടെ കൽപ്പറ്റയിൽ എത്തിയ സുരേഷ് ഗോപി ഈ വനവാസി കോളനിയും സന്ദർശിച്ചിരുന്നു.

സുരേഷ് ഗോപിയുടെ അഭ്യർത്ഥനയെ തുടർന്ന് ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി അംഗം രഞ്ജിത്ത് കാർത്തികേയൻ ആണ് ടാർപോളിനുകൾ നൽകിയത്.കഴിഞ്ഞ ദിവസമായിരുന്നു ടാർപോളിൻ വേണമെന്ന് സുബീഷ് ഫോണിലൂടെ അദ്ദേഹത്തെ അറിയിച്ചത്. തുടർന്ന് ഇന്നലെ 35 കുടുംബങ്ങൾക്ക് ആവശ്യമായ ടാർപോളിൻ കൽപ്പറ്റയിലെത്തി 18 മണിക്കൂറിനുള്ളിൽ കോട്ടയത്തു നിന്നും കേരള റോഡ് സർവീസിന്റെ സിറാജ് ടാർപോളിനുകൾ കൽപ്പറ്റയിൽ എത്തിച്ചു നൽകിയത്. നാളെയും മറ്റന്നാളുമായി ബിജെപി പ്രവർത്തകർ ഈ ടാർപോളിനുകൾ ഉപയോഗിച്ച് വനവാസി കുടിലുകൾ മേഞ്ഞു കൊടുക്കും

Advertisment