Advertisment

മ്യാന്മര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ന്യൂഡല്‍ഹി : മ്യാന്മര്‍ അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യന്‍ സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. മിസോറം അരുണാചല്‍ അതിര്‍ത്തിയിലെ നാഗാ , അരക്കന്‍ ആര്‍മി ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യ- മ്യാന്മര്‍ സൈന്യം സംയുക്തമായി ആക്രമണം നടത്തിയത്.

ഇന്ത്യന്‍ സൈന്യത്തിലെ സ്‌പെഷ്യല്‍ ഫോഴ്‌സസും അസം റൈഫിള്‍സും മറ്റ് സൈനിക ഗ്രൂപ്പുകളും ആക്രമണത്തില്‍ പങ്കെടുത്തു. ഹെലികോപ്ടറുകളും ഡ്രോണുകളും ആക്രമണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

മ്യാന്മര്‍ ഭീകര സംഘടനയായ അരക്കന്‍ ആര്‍മിയുടേയും നാഗാ തീവ്രവാദ സംഘമായ എന്‍.എസ്.സി.എന്‍ കപ്ലാംഗ് വിഭാഗത്തിന്റെയും ഭീകര കേന്രങ്ങള്‍ക്ക് നേരേയായിരുന്നു ഓപ്പറേഷന്‍. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 2 വരെ രണ്ടു ഘട്ടങ്ങളിലായിരുന്നു സൈനിക നീക്കം.

മിസോറാം അതിര്‍ത്തിയില്‍ അരക്കന്‍ ആര്‍മി ഭീകര കേന്ദ്രങ്ങള്‍ സ്ഥാപിച്ചിരുന്നു. മ്യാന്മറിലെ മറ്റൊരു ഭീകര സംഘടനയായ കച്ചിന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആര്‍മിയായിരുന്നു പരിശീലനം ഒരുക്കിയിരുന്നത്. ഇവര്‍ക്കെതിരെയായിരുന്നു ആദ്യ ഘട്ട സൈനിക നീക്കം.

രണ്ടാം ഘട്ടം നടന്നത് നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിം കപ്ലാംഗ് വിഭാഗത്തിനെതിരെയായിരുന്നു. മ്യാന്മറിലെ സഗയാംഗിലെ ടാഗയിലായിരുന്നു സൈനിക നീക്കം. നിരവധി നാഗാ തീവ്രവാദികള്‍ സൈന്യത്തിന്റെ പിടിയിലായതായാണ് റിപ്പോര്‍ട്ട്.

കൊല്‍ക്കത്തയില്‍ നിന്ന് മിസോറാമിലേക്കുള്ള ദൂരം ആയിരം കിലോമീറ്റര്‍ കണ്ട് കുറയ്ക്കുന്ന കലാദന്‍ പദ്ധതിയ്ക്കുള്ള തടസ്സം ദേശീയ സുരക്ഷയെക്കൂടി ബാധിക്കുന്നതായിരുന്നു. ഇതെത്തുടര്‍ന്നാണ് ഇന്ത്യന്‍ സൈന്യം മ്യാന്മര്‍ സൈന്യവുമായി ചേര്‍ന്ന് സംയുക്ത ആക്രമണം നടത്തിയത്.

Advertisment