Advertisment

സുശാന്തിന്റെ ദിൽ ബേചാരയിലെ 'ഖുൽകെ ജീനേ കാ' എന്ന പ്രണയാർദ്രമായ മറ്റൊരു ഗാനവും തരംഗമായി

author-image
ഫിലിം ഡസ്ക്
Updated On
New Update

സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച " ദിൽ ബേചാര " ജൂലൈ 24 -നു ഡിസ്‌നി+ഹോട്സ്റ്റാർ വി ഐ പി യിലൂടെ ഒ ടി ടി റിലീസിന് തയ്യാറെടുത്തിരിക്കവേ ,ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സുശാന്തിന്റെ മറ്റൊരു ഡ്യുയറ്റ് ഗാന വിഡിയോയും പുറത്തു വിട്ടിരിക്കയാണ് ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് . ഏ ,ആർ .റഹ്‌മാൻ ചിട്ടപ്പെടുത്തി , സുശാന്ത് സിംഗ് രാജ്പുതും പുതുമുഖ നായിക സഞ്ജനാ സംഘിയും ചുവടു വെച്ച, പാരിസ് നഗരത്തിന്റെ മനോഹാരിതയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച 'ഖുൽകെ ജീനേ കാ' എന്ന റൊമാന്റിക് ഗാന വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്.

Advertisment

publive-image

യു ട്യൂബിൽ റിലീസ് ചെയ്‌ത്‌ ഇരുപത്തി നാലു മണിക്കൂറിനകം തന്നെ ഈ ഗാനവും ഒമ്പതു മില്യൺ കാഴ്ചക്കാരെ നേടി സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കയാണ്. അകാലത്തിൽ പൊലിഞ്ഞ സുശാന്ത് സിംഗ് രാജ്പുത് ആരാധക മനസ്സുകളിൽ മരണമില്ലാതെ ജീവിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് ഈ ഗാനത്തിന്റെ വിജയവും . മുകേഷ് ചാബ്ര സംവിധാനം ചെയ്ത പ്രഥമ ചിത്രമാണ് " ദിൽ ബേചാര" .

sushanth song
Advertisment