Advertisment

42 കാരിയായ താരം വിവാഹം ചെയ്യുന്നത് 27 കാരനെ;അധികം വൈകാതെ വിവാഹം നടന്നേക്കും

author-image
ഫിലിം ഡസ്ക്
New Update

Image result for susmitha sen

Advertisment

വിശ്വസുന്ദരി സുസ്മിതാ സെന്‍ ബോളിവുഡില്‍ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച് ഈ നടി ആരാധകരുടെ മനസില്‍ ചിരപ്രതിഷ്ഠ നേടി.എന്നാല്‍ പ്രായമിത്രയുമായിട്ടും സുസ്മിത കല്യാണം കഴിക്കാത്തതെന്തെന്ന് ആരാധകര്‍ ഉയര്‍ത്തുന്ന ഒരു ചോദ്യമാണ്. എന്നാല്‍ ആ ചോദ്യത്തിന് അവസാനമാകുന്നു സുസ്മിത വിവാഹിതായാകാന് പോകുന്നു എന്നാണ്  റിപ്പോര്‍ട്ട്.

https://www.instagram.com/sushmitasen47/?utm_source=ig_embed

42കാരിയായ സുസ്മിതയും 27കാരനായ റോഹമാന്‍ ഷാലും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇത് പരസ്യമായി അംഗീകരിച്ചിരുന്നില്ല.

Image result for susmitha sen

ഇപ്പോള്‍ ദത്തുമക്കള്‍ക്കും ബോയ്ഫ്രണ്ടിനും ഒപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെയാണ് വീണ്ടും ചര്‍ച്ചകള്‍ തലപൊക്കുന്നത്.

https://www.instagram.com/sushmitasen47/?utm_source=ig_embed

അധികം വൈകാതെ സുസ്മിതയും റോഹമാനും തമ്മില്‍ വിവാഹിതാരകുമെന്നാണ് വിവരം. ഇത് വൈകാതെ തന്നെ സുസ്മിത ഔദ്യോഗികമായി അറിയിച്ചേക്കുമെന്നാണ് സൂചന.

Image result for susmitha sen

ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിയ്ക്കും ഒപ്പം ഇത്തവണ ദീപാവലി ആഘോഷിക്കാന്‍ ഫാഷന്‍ മോഡലായ രോഹമന്‍ ഷാലും എത്തിയിരുന്നു. റോഹമനൊപ്പമുളള ചിത്രങ്ങള്‍ നേരത്തെയും സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ചിട്ടുണ്ട്.

Image result for susmitha sen

അതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പരന്നത്. ഒരു ഫാഷന്‍ ഷോയില്‍ വെച്ചാണ് ഇവര്‍ പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. പിന്നീട് സൗഹൃദം പ്രണയമായി മാറി.

 

Advertisment