Advertisment

കുവൈറ്റില്‍ നിരവധി പ്രവാസികള്‍ ജോലി ചെയ്യുന്ന മത്സ്യമാര്‍ക്കറ്റില്‍ കൊറോണ ബാധിച്ചതായി സംശയം ; കെട്ടിടം നിരീക്ഷണത്തില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ നിരവധി പ്രവാസികള്‍ ജോലി ചെയ്യുന്ന മത്സ്യമാര്‍ക്കറ്റില്‍ കൊറോണ ബാധിച്ചതായി സംശയിക്കുന്നു. തുടര്‍ന്ന് പ്രദേശത്തെ കെട്ടിടം ക്വാറന്റൈനിലാണ്. അല്‍ ഖബാസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

publive-image

പൊതു ജനങ്ങള്‍ക്കായുള്ള എല്ലാ മത്സ്യവിപണികളും അടച്ചു പൂട്ടാനും സഹകരണ സ്ഥാപനങ്ങളിലെയും സൂപ്പര്‍മാര്‍ക്കറ്റുകളിലെയും, റസ്റ്റോറന്റുകളിലെയും, ഹോട്ടലുകളിലെയും, മീന്‍ കടകളിലെയും വില്‍പ്പനകള്‍ പരിമിതപ്പെടുത്താനും മുന്‍സിപാലിറ്റ് ഡയറക്ടര്‍ ജനറല്‍ എഞ്ചീ. അഹമ്മദ് അല്‍ മന്‍ഫൂഹി നിര്‍ദേശം നല്‍കി.

kuwait kuwait latest
Advertisment