Advertisment

മാഹിളാ മോർച്ച മലമ്പുഴ നിയോജകമണ്ഡലം കമ്മിറ്റി 'സ്വാഭിമാൻ മാർച്ച്‌' നടത്തി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

publive-image

Advertisment

മലമ്പുഴ: പീപ്പിൾസ് സർവീസ് സൊസൈറ്റിയിൽ നിന്നും അകത്തേത്തറയിലെ പിഞ്ചു ബാലികയെ പീഡിപ്പിച്ച രതീഷിനെ പുറത്താക്കണം എന്നും പീഡന കേന്ദ്രമായ സൊസൈറ്റി അടച്ചു പൂട്ടണമെന്നും ആവശ്യപ്പെട്ടു കൊണ്ട് മാഹിളാ മോർച്ച മലമ്പുഴ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വാഭിമാൻ മാർച്ച്‌ മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ്‌ അഡ്വ. നിവേദിത ഉദ്ഘാടനം ചെയ്തു.

കേവലം രാഷ്ട്രീയ പ്രേരിതമല്ല മഹിളാ മോർച്ച, അമ്മമാരുടെയും സഹോദരി മാരുടെയും ഒപ്പം തന്നെ ഉണ്ട്. പീഡകരെ സംരക്ഷിക്കുന്ന പിണറായി സർക്കാരിന്റെ ജന വഞ്ചനക്കെതിരെ മഹിളാ മോർച്ച സമര പരിപാടികളുമായി മുന്നോട്ടു പോകുകതന്നെ ചെയ്യൂമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

പ്രതിഷേധമാർച്ചിൽ മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ്‌ വി . സജിത അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ്‌ പി. സത്യഭാമ ആശംസകൾ അറിയിച്ചു. ജില്ല സെക്രട്ടറി രജിത മെമ്പർ, വൈസ് പ്രസിഡന്റ്‌ ശ്രീജ രാജേന്ദ്രൻ. ചെല്ലമ്മ ടീച്ചർ മണ്ഡലം ജനറൽ സെക്രട്ടറി എം. ബിന്ദു,നേതാക്കളായ റിനിത. എസ്, സുജാത, രാജേശ്വരി, ലത. കെ, ശ്രീദേവി മെമ്പർ ടിപി, പ്രീത. ടി, എന്നിവർ പ്രസംഗിച്ചു.

palakkad news
Advertisment