Advertisment

സാമൂഹ്യവിരുദ്ധര്‍ സ്വാമി വിവേകാനന്ദന്‍റെ പ്രതിമ തകര്‍ത്തു

New Update

കൊല്‍ക്കത്ത: ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ബാര്‍വന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സ്വാമി വിവേകാനന്ദയുടെ പ്രതിമ നശിപ്പിച്ച നിലയില്‍.

Advertisment

publive-image

ചില്‍ഡ്രന്‍സ് സ്കൂളിന്‍റെ മുമ്പിലുണ്ടായിരുന്ന പ്രതിമയാണ് തകര്‍ത്തതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, ആരാണ് പ്രതിമ തകര്‍ത്തതെന്ന് മനസിലായിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വ്യാഴം, വെള്ളി ദിവസങ്ങള്‍ക്കിടയിലാണ് സംഭവം നടന്നിരിക്കുന്നതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അജീത് സിംഗ് യാദവ് പറഞ്ഞു. റോഡിന്‍റെ അരികില്‍ സ്കൂളിനു മുമ്പിലായിട്ട് ആയിരുന്നു പ്രതിമ നിന്നിരുന്നത്. ഇതൊരു ഗ്രാമീണമേഖലയാണ്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് പ്രദേശവാസികളുമായി സംസാരിച്ചിരുന്നു.

അതേസമയം, സി സി ടി വി ഫൂട്ടേജുകള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. കൊല്‍ക്കത്തയില്‍ നിന്ന് 186 കിലോമീറ്റര്‍ അകലെയാണ് ബാര്‍വന്‍. മാ ശാരദ നാനി ദേവി ശിഷു ശിക്ഷ കേന്ദ്രത്തിനു മുമ്പിലുള്ള പ്രതിമ തകര്‍ന്ന നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

swami vivekanathan statue
Advertisment