Advertisment

സജീവമായി കുടുംബ സംഗമങ്ങള്‍; ആവേശമായി യുഡിഎഫ് പ്രചരണങ്ങള്‍... കുടുംബ സംഗമങ്ങളില്‍ നേരിട്ട് ചെന്ന് കല്‍പ്പറ്റ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖിന്‍റെ പ്രചരണം

New Update

publive-image

Advertisment

കല്‍പ്പറ്റ: വോട്ടര്‍മാരില്‍ നല്ലൊരു പങ്കും നേരിട്ടെത്തുന്ന കുടുംബസംഗമങ്ങള്‍ സജീവമാക്കി കല്‍പ്പറ്റ മണ്ഡലത്തിലെ യു.ഡി.എഫ് പ്രചരണം ആവേശമാവുന്നു. മുഴുവന്‍ ബൂത്തുകളില്‍ ചുരുങ്ങിയത് ഒരു തവണയെങ്കിലും കുടുംബയോഗങ്ങള്‍ ചേരാനാണ് യു.ഡി.എഫ് തീരുമാനം.

കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലും മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും നിലവില്‍ കുടുംബയോഗങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പരമാവധി കുടുംബയോഗങ്ങളില്‍ മണ്ഡലം സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖ് നേരിട്ടെത്തുന്നതും പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയാക്കുന്നുണ്ട്. സാധാരണ പൊതുയോഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ പേരെ ഇത്തരം കുടുംബയോഗങ്ങളിലൂടെ നേരിട്ട് കാണാന്‍ സ്ഥാനാര്‍ത്ഥിക്ക് കഴിയും എന്നതും യോഗങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നുണ്ട്.

publive-image

നിയോജകമണ്ഡലത്തില്‍ ആകെ 187 ബൂത്തുകളാണുള്ളത്. ഈ ബൂത്ത് പരിധികളിലെല്ലാം കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം. ഓരോ യോഗങ്ങളിലും വോട്ടര്‍മാരുടെ ആവശ്യങ്ങള്‍ കേട്ടും, യു.ഡി.എഫ് നടപ്പിലാക്കാനുദ്ദേശിക്കുന്ന ന്യായ് പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കിയും ഇടതുസര്‍ക്കാരിന്റെ അഴിമതികളും സ്വജനപക്ഷപാതവും തുറന്നുകാട്ടുകയും ചെയ്യുന്നുണ്ട്.

കുടുംബയോഗങ്ങളില്‍ വീട്ടമ്മമാരുടെയും പ്രായമായവരുടെയും സജീവസാന്നിധ്യം പ്രതീക്ഷകള്‍ ഇരട്ടിയാക്കുകന്നതായി യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. വോട്ടര്‍മാര്‍ യു.ഡി.എഫില്‍ അത്രമേല്‍ പ്രതീക്ഷയര്‍പ്പിക്കുന്നു എന്നതാണ് കുടുംബയോഗങ്ങളിലെ വര്‍ധിതസാന്നിധ്യം തെളിയിക്കുന്നതെന്നും നേതാക്കള്‍ പറയുന്നു.

കുടുംബസംഗമങ്ങള്‍ക്കൊപ്പം മഹിളാ കോണ്‍ഗ്രസിന്റെയും വനിതാ ലീഗിന്റെയും നേതൃത്വത്തില്‍ വനിതാസംഗങ്ങളും മണ്ഡലത്തില്‍ സജീമാണ്. പ്രധാനമായും തോട്ടം തൊഴിലാളികളും കര്‍ഷകരും ഉള്‍ക്കൊള്ളുന്ന മണ്ഡലത്തില്‍ അവരുടെ ജീവിതനിലവാരം ഉയര്‍ത്താനും കുട്ടികളുടെ ഉന്നതവിദ്യാഭ്യാസം ഉറപ്പുവരുത്താനും ആരോഗ്യരംഗത്ത് ഇടതുസര്‍ക്കാര്‍ ചെയ്ത അട്ടിമറിക്ക് പരിഹാരം കാണാനും യു.ഡി.എഫിനേ കഴിയൂവെന്നാണ് കുടുംബസംഗമങ്ങളില്‍ പങ്കെടുക്കുന്ന ജില്ലാ യു.ഡി.എഫ് നേതാക്കളുടെ വിലയിരുത്തല്‍.

wayanad news t siddique
Advertisment