Advertisment

കോഹ്ലിയുടെ ഗ്രഹനില പ്രകാരം ടീം ഇന്ത്യയ്ക്ക് വിജയം ഉറപ്പ്, ശനിയോടൊപ്പം രാഹുവിന്റെ സ്വാധീനം ചേര്‍ന്നതിനാല്‍ പാകിസ്ഥാന്റെ സ്ഥിതി ദയനീയമാകും! ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കി ടി-ട്വന്റി ലോകകപ്പില്‍ പ്രശസ്ത ജ്യോതിഷിയുടെ പ്രവചനം ഇങ്ങനെ !

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ഡല്‍ഹി: ഐസിസി ലോകകപ്പ് ഫോർമാറ്റുകളിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റുമുട്ടൽ എല്ലായ്‌പ്പോഴും എല്ലാ യുദ്ധങ്ങളുടെയും മാതാവായി കണക്കാക്കപ്പെടുന്നു. ഇത്തവണ, ഐസിസി ടി 20 ലോകകപ്പിൽ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടുകയാണ്‌ .

Advertisment

publive-image

ഒക്ടോബർ 24 ന് മെൻ ഇൻ ബ്ലൂവും മെൻ ഇൻ ഗ്രീനും തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് ദുബായ് സാക്ഷ്യം വഹിക്കുന്നത്‌. തങ്ങളുടെ എതിരാളികൾക്കെതിരായ ലോകകപ്പ് പോരാട്ടങ്ങളിൽ ഇന്ത്യക്ക് അപരാജിത റെക്കോർഡ് ഉണ്ടായിരിക്കെ വിരാട് കോഹ്‌ലിക്കും അദ്ദേഹത്തിന്റെ ടീമിനും അവരുടെ മികച്ച പ്രകടനം കൂടുതൽ വിപുലീകരിക്കാൻ കഴിയുമോ?

ക്രിക്കറ്റ് മത്സരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും കുറിച്ച് മുമ്പ് നിരവധി ശരിയായ പ്രവചനങ്ങൾ നടത്തിയിട്ടുള്ള പ്രശസ്ത ജ്യോതിഷി പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി പറയുന്നത് ഇങ്ങനെ..

ക്യാപ്റ്റൻമാരായ വിരാട് കോഹ്‌ലിയുടെയും ബാബർ അസമിന്റെയും മുഖലക്ഷണം അനുസരിച്ച്‌ ദുബായിലെ മത്സരം ഇരുകൂട്ടര്‍ക്കും അത്ര എളുപ്പമാകില്ല. ഇത്തവണ പാക്കിസ്ഥാനെ പരാജയപ്പെടുത്തുന്നതിൽ ഇന്ത്യ വിജയിക്കുമോ എന്ന ചോദ്യത്തിന് പണ്ഡിറ്റ് ജഗന്നാഥ് പറഞ്ഞു.

കോഹ്‌ലിയുടെ മുഖലക്ഷണം അദ്ദേഹത്തെ “ഒരു മികച്ച നേതാവായിട്ടാണ് ചിത്രീകരിക്കുന്നത് . അദ്ദേഹത്തിന്റെ കീഴിൽ ടീം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ടീം അംഗങ്ങള്‍ക്ക് ആത്മവിശ്വാസം മാത്രമല്ല, മികച്ച പരിശീലനവും ഉണ്ട്. ഗ്രൗണ്ടിൽ കോലിയുടെ സാന്നിധ്യം ടീമിന് കരുത്ത് പകരും.

കൂടാതെ കോഹ്‌ലിയുടെ ജാതകത്തിൽ സൂര്യനും ശനിയും ശക്തനായതിനാൽ ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതിൽ അദ്ദേഹം വിജയിക്കും.

പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം ടീം വിജയത്തിനായി പരിശ്രമിക്കും. എന്നാൽ ശനിയോടൊപ്പം രാഹുവിന്റെ സ്വാധീനം ഇന്ത്യയെ പരാജയപ്പെടുത്താനുള്ള പാകിസ്ഥാന്റെ സാധ്യതയെ അപകടത്തിലാക്കും. പണ്ഡിറ്റ് ജഗന്നാഥ് പറഞ്ഞു

 

Ind vs Pak T20
Advertisment