Advertisment

ടി വി ചന്ദ്രന്റെ 'പെങ്ങളില' ഒരുങ്ങുന്നു;മുഖ്യവേഷത്തിൽ ലാൽ,സച്ചിദാനന്ദന്റെ കവിത ആദ്യമായി സിനിമയിൽ

author-image
ഫിലിം ഡസ്ക്
New Update

Advertisment

സംവിധായകന്‍ ടി വി ചന്ദ്രന്‍ ഒരുക്കുന്ന പെങ്ങളിലയുടെ ചിത്രീകരണം തൊടുപുഴയില്‍ പൂര്‍ത്തിയായി. എട്ട് വയസ്സുള്ള രാധ എന്ന പെണ്‍കുട്ടിയും അവളുടെ വീടും പറമ്പും വൃത്തിയാക്കാനെത്തുന്ന അറുപത്തഞ്ച് വയസ്സുള്ള അഴകന്‍ എന്ന കൂലിപ്പണിക്കാരനും തമ്മിലുണ്ടാവുന്ന സ്‌നേഹബന്ധമാണ് ചിത്രത്തിന്റെ കാതല്‍. അഴകനായി ലാലും രാധയായി അക്ഷര കിഷോറും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളാകുന്നു.

Image result for pengalila

അഴകനും രാധയും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിന്റെ ഇതിവൃത്തമെങ്കിലും അഴകന്റെ പഴയകാല ജീവിതം, രാധയുടെ കുട്ടിക്കാലം, രാധയുടെ അമ്മയുടെ ഒറ്റപ്പെടല്‍ തുടങ്ങിയ വിഷയങ്ങളിലൂടെയാണ് പെങ്ങളിലയുടെ കഥ വികസിക്കുന്നതെന്ന് സംവിധായകന്‍ ടി.വി ചന്ദ്രന്‍ പറഞ്ഞു. അന്തരിച്ച കവി എ അയ്യപ്പന്റെ കവിതയിലെ പ്രയോഗമാണ് പെങ്ങളില എന്ന ടൈറ്റില്‍.

Image result for pengalila

അഴകന്റെ ഈ ജീവിത പശ്ചാത്തലത്തിലൂടെ കേരളത്തിലെ ഭൂമിയുടെ രാഷ്ട്രീയവും ജാതി രാഷ്ട്രീയവും പെങ്ങളിലയില്‍ പരോക്ഷമായി പറയുന്നുണ്ട്. തന്റെ പതിവ് ചിത്രങ്ങള്‍ പോലെ രാഷ്ട്രീയ വിമര്‍ശനവും നിരീക്ഷണവും ഈ ചിത്രത്തില്‍ ഉണ്ടെങ്കിലും പെങ്ങളില കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ളതാണെന്ന് സംവിധായകന്‍ വ്യക്തമാക്കി.

Image result for pengalila

കവി കെ സച്ചിദാനന്ദന്റെ പുലയപ്പാട്ട് എന്ന കവിതയും അന്‍വര്‍ അലി എഴുതിയ ഒരു ഗാനവും ഈ ചിത്രത്തില്‍ ലാല്‍ പാടുന്നുണ്ട്. നാടന്‍ ശീലുകളുള്ള ഈ ഗാനങ്ങള്‍ ലാല്‍ നേരിട്ട് പാടുന്നത് മറ്റൊരു പുതുമയാണ്.

Image result for pengalila

സച്ചിദാനന്ദന്റെ കവിത ആദ്യമായാണ് മലയാളസിനിമയില്‍ അവതരിപ്പിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ലാല്‍, നരേന്‍, രണ്‍ജി പണിക്കര്‍, ഇന്ദ്രന്‍സ്, ഇനിയ, ബേസില്‍ പൗലോസ്, തിരു, നൗഷാദ്, അക്ഷര കിഷോര്‍, പ്രിയങ്ക നായര്‍, നീതു ചന്ദ്രന്‍, അമ്പിളി സുനില്‍, ഷീല ശശി, മറീന മൈക്കിള്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

സന്തോഷ് തുണ്ടിയില്‍ ആണ് ഛായാഗ്രഹണം,സംഗീതം വിഷ്ണു മോഹന്‍സിത്താര, പശ്ചാത്തല സംഗീതം ബിജിപാല്‍

Advertisment