Advertisment

തയ്യൽ തൊഴിലാളി ക്ഷേമനിധി ഓഫീസിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

പാലക്കാട്:തയ്യൽ തൊഴിലാളി ക്ഷേമനിധി ഓഫീസിന്റെ ശോചനീയ അവസ്ഥ പരിഹരിക്കണമെന്നും ജീവനക്കാർക്ക് മാന്യമായി ജോലി ചെയ്യാനുള്ള അവസരമൊരുക്കണമെന്നും തയ്യൽ തൊഴിലാളി ക്ഷേമനിധി ഓഫീസിന് മുന്നിൽ നടന്ന ധർണയിൽ എസ് ടി യു ജില്ലാ പ്രസിഡന്റ് എം എം ഹമീദ് ആവശ്യപ്പെട്ടു.

തയ്യൽ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് നസീമ അധ്യക്ഷയായി.

Advertisment

publive-image

കോവിഡ്കാലം തയ്യൽ തൊഴിലാളികളുടെയും ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്.കോവിഡ് ആനുകൂല്യമായിസർക്കാർ പ്രഖ്യാപിച്ച ധനസഹായം അധികപേർക്കും ലഭിച്ചിട്ടില്ല. ലോക്ക് ഡൗണിനെ തുടർന്ന് സ്‌കൂൾ തുറക്കുന്നത് നീട്ടിയതും ജോലിയും വരുമാനവും കുറച്ചു.ക്ഷേമനിധി ഓഫീസിന്റെ ശോചനീയ അവസ്ഥക്ക് പരിഹാരമുണ്ടാകണമെന്ന് നേതാക്കൾ പറഞ്ഞു.ധർണ എം.എം ഹമീദ് ഉദ്ഘാടനം ചെയ്തു.

എസ് ടി യു പാലക്കാട് നിയോജക മണ്ഡലം ഭാരവാഹി സൈതലവി പൂള ക്കാട്,ഹസൻ ഉപ്പ, കൗൺസിലർ ഹബീബ പി.എം, അബ്ദുൽ അസീസ് കൊൽ കാട്ടിൽ എന്നിവർ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ സമദ് വെട്ടം സ്വാഗതവുംജില്ലാ ട്രഷറർ അക്കര മുഹമ്മദ് നന്ദിയും പറഞ്ഞു.

tailoring
Advertisment