Advertisment

ജോലിക്കു പോകാതെ മൊബൈൽ ഫോണിൽ ഗെയിം കളിച്ചിരിക്കുന്നതിനു ഭാര്യ വഴക്കു പറഞ്ഞതിന്റെ പേരിൽ യുവാവ് തൂങ്ങിമരിച്ചു

New Update

 

Advertisment

publive-image

ചെന്നൈ; ഭാര്യ വഴക്കു പറഞ്ഞതിന്റെ പേരിൽ യുവാവ് തൂങ്ങിമരിച്ചു. ചെന്നൈ നാമക്കലിലാണ് സംഭവം. ജോലിക്കു പോകാതെ മൊബൈൽ ഫോണിൽ ഗെയിം കളിച്ചിരിക്കുന്നതിനു വഴക്കു പറഞ്ഞതിനാണ് ജീവനൊടുക്കിയത്. നാമക്കൽ സ്വദേശി ശക്തിവേൽ (30) ആണ് മരിച്ചത്.

ഫ്രീഫയർ എന്ന ഗെയിം കളിക്കുന്നതി‌ന്റെ പേരിൽ ഇയാളും ഭാര്യ വിനോദിനിയും വഴക്കു പതിവായിരുന്നു. കഴിഞ്ഞദിവസം രാവിലെ മുതൽ ഗെയിമിൽ മുഴുകിയപ്പോഴാണു വിനോദിനി ദേഷ്യപ്പെട്ടത്. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമായി. അതിനു പിന്നാലെ ശക്തിവേൽ തൂങ്ങി മരിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

( ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 )

Advertisment