Advertisment

വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‌ലയുമായി പങ്കാളിത്തത്തിനു പദ്ധതിയില്ലെന്ന് ടാറ്റ സൺസ്

author-image
admin
New Update

യു എസിലെ മുൻനിര വൈദ്യുത വാഹന നിർമാതാക്കളായ ടെസ്‌ലയുമായി പങ്കാളിത്തത്തിനു പദ്ധതിയില്ലെന്നു ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ.

Advertisment

publive-image

ഇലോൻ മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയുമായി ചർച്ചയൊന്നും നടത്തുന്നില്ലെന്നു വ്യക്തമാക്കിയ ചന്ദ്രശേഖരൻ, വൈദ്യുത വാഹന വിഭാഗത്തിൽ ടാറ്റയുടെ പ്രവർത്തനം സ്വന്തം നിലയിലാവുമെന്നും വെളിപ്പെടുത്തി.

വൈദ്യുത വാഹന വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ ടാറ്റ മോട്ടോഴ്സിനും ബ്രിട്ടീഷ് ഉപസ്ഥാപനമായ ജഗ്വാർ ലാൻഡ് റോവറി(ജെ എൽ ആർ)നും വിപുലമായ പദ്ധതിയുണ്ട്. എന്നാൽ ടെസ്‌ലയുമായി ഇതു സംബന്ധിച്ചു ചർച്ചയൊന്നും നടത്തുന്നില്ലെന്നു ചന്ദശേഖരൻ വിശദീകരിച്ചു.

ടാറ്റ മോട്ടോഴ്സിന്റെയും ജെ എൽ ആറിന്റെയും വൈദ്യുത മോഡലുകൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന സാഹചര്യത്തിൽ വിദേശ പങ്കാളിയെ തേടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

tatasons
Advertisment